എൽഐസി ഹൗസിങ് ഫിനാൻസിൽ 180 ജൂനിയർ അസിസ്റ്റന്റ്

ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

Update: 2026-04-20 02:27 GMT

മുംബൈ ആസ്ഥാനമായ എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. 180 ഒഴിവുണ്ട്. കേരളത്തിൽ എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലായി മൂന്ന് ഒഴിവുകളാണുള്ളത്.

ശമ്പളം: 38,709- 41,509 രൂപ. യോഗ്യത: 55 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. പ്രായം: 21-30 വയസ്.

ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള 200 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക. ഇംഗ്ലീഷ് ലാംഗ്വേജ്, ലോജിക്കൽ റീസണിങ്, പൊതുവിജ്ഞാനം, ന്യൂമറിക്കൽ എബിലിറ്റി, കമ്പ്യൂട്ടർ സ്‌കിൽ എന്നീ വിഭാഗങ്ങളിൽ നിന്ന് 40 മാർക്ക് വീതമുള്ള ചോദ്യങ്ങളുണ്ടാവും. ശരിയുത്തരത്തിന് ഒരു മാർക്കാണ്. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്.

ഓൺലൈൻ പരീക്ഷക്ക് കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ടാകും. ജൂണിലായിരിക്കും പരീക്ഷ. പരീക്ഷയുടെ 7-10 ദിവസം മുമ്പ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ഓൺലൈനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫീസ് 800 രൂപയും ജിഎസ്ടിയും. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, വിരലടയാളം, പ്രസ്താവന എന്നിവ സ്‌കാൻ ചെയ്തു അപ്‌ലോഡ് ചെയ്യണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News