ടോസ് ഇംഗ്ലണ്ടിന്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
രോഹിത്ത് ശര്‍മ ടീമില്‍ തിരിച്ചെത്തി
Update: 2021-03-16 13:20 GMT
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്‍റി-20യില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തെരഞ്ഞെടുത്തു. വിശ്രമത്തിലായിരുന്ന രോഹിത് ശര്‍മ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറിയ സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തിയാണ് രോഹിത്തിനെ ടീമിലെടുത്തത്. ടീമിലുണ്ടായിരുന്നെങ്കിലും കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന് ബാറ്റിങ് അവസരം കിട്ടിയിരുന്നില്ല. ഇംഗ്ലണ്ട് ടീമും ഒരു മാറ്റവുമായാണ് കളിക്കാനിറങ്ങുന്നത് ടോം കറനെ മാറ്റി മാര്‍ക്ക് വുഡ് കളത്തിലിറങ്ങും.