വൈകിയെത്തി, സല്‍മാന്‍ ഖാനെ വിമാനത്തില്‍ കയറ്റിയില്ല

Update: 2018-01-03 08:00 GMT
Editor : admin
വൈകിയെത്തി, സല്‍മാന്‍ ഖാനെ വിമാനത്തില്‍ കയറ്റിയില്ല

പതിനഞ്ച് മിനിറ്റ് വൈകിയ സല്‍മാനെ വിസ്താര വിമാന കമ്പനി വിമാനത്തില്‍ കയറാന്‍ സമ്മതിച്ചില്ല

സമയത്ത് എത്തിയില്ലെങ്കില്‍ ഏത് വിഐപിയായാലും വിമാനക്കമ്പനിക്കാര്‍ക്ക് വിഷയമേയല്ല, അവര്‍ പടിക്ക് പുറത്താക്കുക തന്നെ ചെയ്യും. വൈകിയെത്തിയ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനും നേരിട്ടു ഇത്തരമൊരു പൊല്ലാപ്പ്. അതും രണ്ട് ഫ്ലൈറ്റുകളിലും സമയം തെറ്റിച്ചാലോ. ഒരു ദിവസം രണ്ട് ഫ്ലൈറ്റുകള്‍ നഷ്ടപ്പെടുത്തിയായിരുന്നു സല്‍മാന്റെ ആ തിങ്കളാഴ്ച തുടങ്ങിയത്.

മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോകാന്‍ എത്തിയതായിരുന്നു സല്‍മാന്‍. വിസ്താരയുടെ ജെറ്റ് എയര്‍വേസിലായിരുന്നു ബുക്ക് ചെയ്തിരുന്നത്. 9.55നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ പതിനഞ്ച് മിനിറ്റ് വൈകിയ സല്‍മാനെ വിസ്താര വിമാന കമ്പനി വിമാനത്തില്‍ കയറാന്‍ സമ്മതിച്ചില്ല.

യാത്ര നിഷേധിച്ചതില്‍ പതിവ് പോലെ ദേഷ്യപ്പെടാനൊന്നും നില്‍ക്കാതെ കൂളായിട്ടാണ് സല്‍മാന്‍ സംഭവത്തെ നേരിട്ടതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് 10.25നുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്തെങ്കിലും സമയത്ത് എത്താതിരുന്നതുകൊണ്ട് അതിലും കയറിപ്പറ്റാന്‍ സല്‍മാന്‍ സാധിച്ചില്ല. ഒടുവില്‍ 11.40നുള്ള വിമാനത്തിലാണ് സുല്‍ത്താന്‍ താരം ഡല്‍ഹിയിലേക്ക് തിരിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News