ആമി കണ്ടുകഴിയുമ്പോള്‍ സംശയങ്ങളും വിവാദങ്ങളും സ്നേഹമായി മാറുമെന്ന് മഞ്ജു വാര്യര്‍

Update: 2018-04-08 00:18 GMT
ആമി കണ്ടുകഴിയുമ്പോള്‍ സംശയങ്ങളും വിവാദങ്ങളും സ്നേഹമായി മാറുമെന്ന് മഞ്ജു വാര്യര്‍

ആമിയെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും മഞ്ജു വാര്യര്‍ മീഡിയവണിനോട്

മാധവിക്കുട്ടി ഏറ്റവും അധികം ഉപയോഗിച്ച വാക്കും പകര്‍ന്ന വികാരവും സ്നേഹമാണെന്നും ആമി കണ്ടുകഴിയുമ്പോള്‍ സിനിമ സംബന്ധിച്ച സംശയങ്ങളും വിവാദങ്ങളും സ്നേഹമായി മാറുമെന്നും മഞ്ജു വാര്യര്‍. തിയേറ്ററുകളിലെത്തിയ ആമിയെ കുറിച്ച് മീഡിയവണിനോട് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ആമി ഇന്നാണ് തിയേറ്ററുകളിലെത്തിയത്. മഞ്ജുവിന് പുറമെ ടൊവിനോ തോമസ്, മുരളി ഗോപി, അനൂപ് മേനോന്‍, രാഹുല്‍ മാധവ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിന്‍റെ ഭാഗമായുണ്ട്. സംസ്ഥാനത്തുടനീളം 260 തീയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്.

Full View
Tags:    

Similar News