പറഞ്ഞതില്‍ എരിവ് ചേര്‍ത്തതിന് നന്ദി, അത് വിശ്വസിച്ച ആരാധകര്‍ക്കും നന്ദി: പ്രതികരണവുമായി പാര്‍വതിയും ഗീതുവും

Update: 2018-04-24 19:07 GMT
Editor : Sithara
പറഞ്ഞതില്‍ എരിവ് ചേര്‍ത്തതിന് നന്ദി, അത് വിശ്വസിച്ച ആരാധകര്‍ക്കും നന്ദി: പ്രതികരണവുമായി പാര്‍വതിയും ഗീതുവും

മമ്മൂട്ടി നായകനായ കസബയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന പാര്‍വതി പ്രതികരണവുമായി രംഗത്ത്.

മമ്മൂട്ടി നായകനായ കസബയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന പാര്‍വതി പ്രതികരണവുമായി രംഗത്ത്. തന്‍റെ വാക്കുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എരിവ് ചേര്‍ത്ത് നല്‍കിയെന്നും ആരാധകര്‍ അത് അതേപടി വിശ്വസിച്ചെന്നും പാര്‍വതി വിമര്‍ശിച്ചു. സിനിമയിലെ വനിതാ കൂട്ടായ്മ കസബയുടെ പ്രത്യേക സ്ക്രീനിങ് നടത്തുന്നുണ്ട് എന്ന തലക്കെട്ടില്‍ ഗീതു മോഹന്‍ദാസ് ഫേസ് ബുക്കിലെഴുതിയ കുറിപ്പ് പാര്‍വതി സ്വന്തം പേജില്‍ ഷെയര്‍ ചെയ്താണ് നിലപാട് വ്യക്തമാക്കിയത്.

Advertising
Advertising

ഒരു സിനിമയെ കുറിച്ച് പറഞ്ഞതില്‍ എരിവ് ചേര്‍ത്ത് അത് ഇന്ത്യയുടെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് നന്ദിയുണ്ട്. ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിന് ആരാധകരോടും നന്ദി. അവര്‍ക്ക് ഓണ്‍ലൈന്‍ ഹിറ്റുകള്‍ കിട്ടി, അതില്‍ നിന്നും പണമുണ്ടാക്കി. ഗംഭീരം. പ്രിയപ്പെട്ടവരേ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് സൈബര്‍ ആക്രമണമാണെന്ന് മനസ്സിലാക്കുക എന്നാണ് ഗീതു മോഹന്‍ദാസിന്‍റെ ഫേസ് ബുക്ക് കുറിപ്പ്. ഈ കുറിപ്പാണ് പാര്‍വതി ഷെയര്‍ ചെയ്തത്.

തിരുവനന്തപുരത്ത് ചലച്ചിത്രമേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് പാര്‍വതി കസബയെ വിമര്‍ശിച്ചത്. നിര്‍ഭാഗ്യവശാല്‍ തനിക്ക് ആ പടം കാണേണ്ടിവന്നു എന്നാണ് പാര്‍വതി പറഞ്ഞത്. ഒരു മഹാനടന്‍ സ്ക്രീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. നായകന്‍ ഈ രീതിയില്‍ പറയുമ്പോള്‍ അത് സമൂഹത്തെ സ്വാധീനിക്കും എന്നാണ് പാര്‍വതി പറഞ്ഞത്. തുടര്‍ന്ന് രൂക്ഷമായ സൈബര്‍ ആക്രമണമാണ് പാര്‍വതി നേരിടേണ്ടിവന്നത്.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News