മലയാള സമാന്തര സിനിമകള്‍ക്ക് അടൂര്‍ തടസമെന്ന് ഡോ. ബിജു

Update: 2018-05-11 09:41 GMT
Editor : Alwyn K Jose
മലയാള സമാന്തര സിനിമകള്‍ക്ക് അടൂര്‍ തടസമെന്ന് ഡോ. ബിജു
Advertising

അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി സംവിധായകന്‍ ഡോ ബിജു രംഗത്ത്.

Full View

അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി സംവിധായകന്‍ ഡോ ബിജു രംഗത്ത്. വിധേയന് ശേഷം അടൂര്‍ മലയാള സമാന്തര സിനിമകളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ഡോ ബിജു കുറ്റപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള സമാന്തര സിനിമാസങ്കല്‍പം പ്രമേയപരമായും ആഖ്യാനപരമായും മാറിയിട്ടും അതിനൊപ്പം സ്വയം മാറാന്‍ കഴിയാതെപോയ മാസ്റ്റര്‍ സംവിധായകനാണ് അടൂര്‍ എന്ന് ഡോ: ബിജു പറയുന്നു. ഫേസ്‍ബുക്കിലൂടെണ് ഡോക്ടര്‍ ബിജുവിന്റെ വിമര്‍ശം

2009 ൽ അടൂരിനെപ്പറ്റി എഴുതിയ ലേഖനം 7 വർഷങ്ങൾക്ക് ശേഷവും പ്രസക്തം എന്ന് മാത്രം എന്ന് പറഞ്ഞാണ് ബിജു തന്റെ കുറിപ്പ് തുടങ്ങുന്നത്. സിനിമ എന്ന മാധ്യമം ഉപയോഗിച്ച് യാതൊരു പരീക്ഷണങ്ങൾക്കും മുതിരാത്ത പഴയ കാലത്തിന്റെ തടവറയിലും നാടകീയതയിലും സ്വയം അഭിരമിക്കുന്ന ചലച്ചിത്രകാരനാണ് അടൂർ എന്ന് ബിജു കുറ്റപ്പെടുത്തുന്നു. ഒരു മാസ്റ്റർ ഫിലിം മേക്കർ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന അടൂരിന്റെ കഴിഞ്ഞ മൂന്ന് നാല് സിനിമകൾ ലോകത്തെ പ്രധാനപ്പെട്ട ഒരു ചലച്ചിത്ര മേളകളിലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നതും കൂട്ടി വായിക്കേണ്ടതുണ്ട്. വിഗ്രഹങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ ഒട്ടേറെ കാര്യങ്ങൾ മറച്ച് വെക്കുന്നു. വിഗ്രഹങ്ങളെ നില നിർത്തുവാൻ വിധേയന്മാരും ഭക്തരും വല്ലാതെ പാട് പെടുന്ന കാഴ്ച പിന്നെയും പിന്നെയും ഇതാ ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു. ഇങ്ങനെ പോകുന്നു അടൂരിനെതിയരെയുള്ള ബിജുവിന്റെ വിമര്‍ശം. അടൂരിനോടുള്ള ആദരവും സ്നേഹവും സ്വയംവരത്തിൽ തുടങ്ങി വിധേയനിൽ എത്തി നിൽക്കുന്നു. അവിടെ നിൽക്കുകയാണ്. പിന്നെ അങ്ങോട്ട് ഒരടി പോലും മുന്നിലേക്കില്ല എന്ന് പറഞ്ഞ് ഡോ ബിജു കുറിപ്പ് അവസാനിപ്പിക്കുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News