ദീപികയുടെയും ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് 10 കോടി: ബിജെപി നേതാവ്

Update: 2018-05-16 19:44 GMT
Editor : Sithara
ദീപികയുടെയും ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് 10 കോടി: ബിജെപി നേതാവ്

പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും പത്മാവതിയായി അഭിനയിച്ച ദീപിക പദുകോണിന്‍റെയും തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബിജെപി നേതാവ്.

പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും പത്മാവതിയായി അഭിനയിച്ച ദീപിക പദുകോണിന്‍റെയും തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബിജെപി നേതാവ്. ഹരിയാനയിലെ ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ സുരാജ് പാല്‍ അമുവാണ് കൊലവിളിയുമായി രംഗത്തെത്തിയത്. ദീപികയുടേയും ബന്‍സാലിയുടേയും തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച ക്ഷത്രിയ സമാജ് നേതാവിനെ സുരാജ് പാല്‍ അഭിനന്ദിക്കുകയും ചെയ്തു.

സിനിമയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രണ്‍വീര്‍ സിങിനെയും സുരാജ് പാല്‍ ഭീഷണിപ്പെടുത്തി. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ രണ്‍വീറിന്റെ കാല്‍ തല്ലിയൊടിക്കുമെന്നാണ് ഭീഷണി.

സിനിമക്കെതിരെ രജ്പുത് സംഘടനകളും ബിജെപിയുമെല്ലാം കൊലവിളി തുടരുന്നതിനിടയില്‍ പത്മാവതിയുടെ റിലീസ് മാറ്റിവെച്ചു. ഗുജറാത്ത് സര്‍ക്കാരിന് പുറമേ യുപി, രാജസ്ഥാന്‍ സര്‍ക്കാരുകളും സിനിമയുടെ റിലീസ് നീട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News