മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റിന്റെ ആദ്യ ടീസര്‍ എത്തി

Update: 2018-05-24 10:11 GMT
Editor : Muhsina
മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റിന്റെ ആദ്യ ടീസര്‍ എത്തി

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം സ്ട്രീറ്റ് ലൈറ്റിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ക്യാമറമാന്‍ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്..

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം സ്ട്രീറ്റ് ലൈറ്റിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. തന്റെ ഒഫീഷ്യല്‍ പേജ് വഴി മമ്മൂട്ടി തന്നെയാണ് ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. ക്യാമറമാന്‍ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. ശ്യാം ദത്തിന്റെ സഹോദരന്‍ സാദത്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്ലേ ഹൗസ് മോഷന്‍ പിക്ചറാണ് ചിത്രം നിര്‍മിക്കുന്നത്.

Advertising
Advertising

താരങ്ങളായ ജോയ് മാത്യു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നീന കുറുപ്പ്, ലിജോ മോള്‍, സോഹന്‍ സീനുലാല്‍, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ മലയാളത്തിലും മനോബാല, ബ്ലാക്ക് പാണ്ടി തുടങ്ങിയ താരങ്ങള്‍ തമിഴിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News