സ്റ്റൈല്‍ മന്നന്‍ ആരാധകരെ കാണാനെത്തുന്നു
Update: 2018-05-26 12:09 GMT
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്ത് ആരാധകരെ കാണാന്‍ എത്തുന്നു. മെയ് 15 തിങ്കളാഴ്ച സ്റ്റൈല്‍ മന്നന്‍ ആരാധകര്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്ത് ആരാധകരെ കാണാന്‍ എത്തുന്നു. മെയ് 15 തിങ്കളാഴ്ച സ്റ്റൈല്‍ മന്നന്‍ ആരാധകര്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും സിനിമയെക്കുറിച്ച് പങ്കുവെയ്ക്കാനും താരം അനുമതി നല്‍കിയിട്ടുണ്ട്. ഓരോ ഗ്രൂപ്പുകളിലെയും ഫാന്‍സിനൊപ്പം അദ്ദേഹം ഫോട്ടോക്ക് പോസ്സ് ചെയ്യും. വിവിധ ജില്ലകളില്‍ നിന്ന് ആയിരത്തോളം ഫാന്‍സ് യൂണിറ്റുകള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.