ഞാനും കേരളീയനാണ്, മുഖ്യമന്ത്രിയുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് കമല്‍

Update: 2018-05-29 13:35 GMT
Editor : Damodaran
ഞാനും കേരളീയനാണ്, മുഖ്യമന്ത്രിയുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് കമല്‍
Advertising

 അന്യസംസ്ഥാനത്തെ ഒരു മുഖ്യമന്ത്രി ആശംസയര്‍പ്പിക്കുന്നത് വലിയ കാര്യമാണെന്ന് തന്നോട് അഭിപ്രായപ്പെട്ട ഒരാളോട് പിണറായി അന്യ സംസ്ഥാനത്തെ മുഖ്യമന്ത്രിയല്ലെന്നും തന്‍റെ.....


ഫ്രഞ്ച് സര്‍ക്കാരിന്‍റെ ഷെവലിയര്‍ പുരസ്കാരത്തിന് അര്‍ഹനായതില്‍ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് കമല്‍ഹാസന്‍. അന്യസംസ്ഥാനത്തെ ഒരു മുഖ്യമന്ത്രി ആശംസയര്‍പ്പിക്കുന്നത് വലിയ കാര്യമാണെന്ന് തന്നോട് അഭിപ്രായപ്പെട്ട ഒരാളോട് പിണറായി അന്യ സംസ്ഥാനത്തെ മുഖ്യമന്ത്രിയല്ലെന്നും തന്‍റെ സംസ്ഥാനത്തെ മുഖ്യമന്ത്രിയാണെന്നും സിനിമ കാണുന്ന ഏത് മലയാളിയോട് ചോദിച്ചാലും താന്‍ ഏത് സംസ്ഥാനക്കാരനാണെന്ന് അറിയാമെന്നും മറുപ‍ടി നല്‍കിയതായും കമല്‍ മുഖ്യമന്ത്രിക്കുള്ള കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രഞ്ച് സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതി കരസ്ഥമാക്കിയതിനു ശേഷം ആ നേട്ടം തന്‍റെ ആരാധകര്‍ക്കായി സമര്‍പ്പിച്ചത് കമലിന്‍റെ വലിയ മനസിന്‍റെ സൂചനയാണെന്ന് അഭിനന്ദന കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News