പ്രിയദര്‍ശന്റെ അടുത്ത ചിത്രം തമിഴില്‍, നായകന്‍ ഉദയനിധി സ്റ്റാലിന്‍

Update: 2018-05-30 04:47 GMT
Editor : Jaisy
പ്രിയദര്‍ശന്റെ അടുത്ത ചിത്രം തമിഴില്‍, നായകന്‍ ഉദയനിധി സ്റ്റാലിന്‍

ഉദയനിധി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്

ഒപ്പത്തിന്റെ വിജയത്തിന് ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍ നായകനാകും. തമിഴിലാണ് ഇക്കുറി പ്രിയന്‍ വിജയം പരീക്ഷിക്കാനൊരുങ്ങുന്നത്. ഉദയനിധി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. പ്രിയദര്‍ശന്‍ സാറിനൊപ്പമുള്ള എന്റെ പുതിയ ചിത്രത്തെക്കുറിച്ച് സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് സന്തോഷ് സര്‍ ആണ് നിര്‍മ്മാണം. ഉദയനിധി ടീറ്റ് ചെയ്തു. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Advertising
Advertising

ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നും സ്ഥിരം പ്രിയന്‍ ചിത്രങ്ങളെപ്പോലെ ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്നും പ്രിയദര്‍ശനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പൊതുവാഗ എന്‍ മനസ് തങ്കം, ഇപ്പടൈ വെള്ളും എന്നിവയാണ് ഉദയനിധിയുടെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News