കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ മമ്മൂട്ടി തന്നെ; ബിഗ് ബിക്ക് രണ്ടാംഭാഗം വരുന്നു

Update: 2018-06-01 05:41 GMT
Editor : Sithara
കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ മമ്മൂട്ടി തന്നെ; ബിഗ് ബിക്ക് രണ്ടാംഭാഗം വരുന്നു
Advertising

ബിഗ് ബിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് വെളിപ്പെടുത്തിയത്

മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായ ബിലാല്‍ വീണ്ടും വരുന്നു. ബിഗ് ബിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് വെളിപ്പെടുത്തിയത്. മമ്മൂട്ടി ബിലാലായി ഉടന്‍ വരുന്നുവെന്ന് അമല് നീരദ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രേക്ഷകരെ അറിയിച്ചു. അടുത്ത വര്‍ഷം സിനിമ റിലീസാകുമെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്.

ദുല്‍ഖര്‍ സല്‍മാനും ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. തന്റെ ഏറ്റവും പ്രിയപ്പട്ട ചിത്രങ്ങളിലൊന്ന്. മലയാള സിനിമയില്‍ സ്റ്റൈല്‍ എന്ന വാക്കിന്റെ നിര്‍വചനം. ബിഗ് ബി തിരിച്ചുവരുന്നു. ബിലാലിനായി ക്ഷമയില്ലാത്ത കാത്തിരിപ്പ് എന്നാണ് ദുല്‍ഖര്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

നാല് സഹോദരന്മാരുടെ കഥ പറയുന്ന ചിത്രമായിരുന്നു ബിഗ് ബി. 2007ല്‍ പുറത്തിറങ്ങിയ ചിത്രം തിയറ്ററുകളില്‍ വലിയ ചലനമുണ്ടാക്കില്ലെങ്കിലും സിനിമയിലെ ചില ഡയലോഗുകള്‍ ഇക്കാലമത്രയും ആരാധകര്‍ ഏറ്റെടുത്തു. സ്റ്റൈലിഷ് സിനിമയായി ആരാധകര്‍ ബിഗ് ബിയെ നെഞ്ചേറ്റുകയും ചെയ്തു. സമീര്‍ താഹിറിന്റെ കാമറ സിനിമയ്ക്ക് വ്യത്യസ്ത ഭാവം നല്‍കി. എന്നാല്‍ രണ്ടാം വരവില്‍ ആദ്യ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണോ ഉണ്ടാവുകയെന്ന് അമല്‍ നീരദ് വ്യക്തമാക്കിയിട്ടില്ല.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News