ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, തിലകനോട് അമ്മ മാപ്പ് പറയുമോ? ആഷിഖ് അബു

സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന ‘കുറ്റത്തിന്’ മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ? എന്ന് ആഷിഖ് അബു

Update: 2018-06-25 08:40 GMT

നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള താര സംഘടനയായ അമ്മയുടെ തീരുമാനത്തില്‍ രൂക്ഷപ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. ഫേസ് ബുക്കിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം.

ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ ?

Posted by Aashiq Abu on Monday, June 25, 2018
Advertising
Advertising

"ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന 'കുറ്റത്തിന്' മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ?" എന്നാണ് ആഷിഖ് അബു പറഞ്ഞത്.

സിനിമയിലെ വനിതാ കൂട്ടയ്മായ ഡബ്ലു.സി.സിയും അമ്മക്കെതിരെ രംഗത്തെത്തി. അമ്മയുടെ തീരുമാനം അപലപനീയമാണ്. ദിലീപിനെ തിരിച്ചെടുക്കുവാൻ എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്? ബലാൽസംഗ കേസില്‍ ആരോപിതനായ വ്യക്തിയെ വിചാരണ പൂർത്തിയാകും മുമ്പ് തിരിച്ചെടുക്കുന്നതില്‍ അപാകതയില്ലേയെന്നും ഡബ്ള്യൂ.സി.സി ഫേസ് ബുക്കില്‍ കുറിച്ചു.

Tags:    

Similar News