ദിനേശനും ശോഭയും വീണ്ടുമെത്തുന്നു; ലൗ ആക്ഷൻ ഡ്രാമ ആദ്യ ഷെഡ്യൂൾ പൂർത്തിയായി

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ

Update: 2018-07-28 08:17 GMT

ദിനേശനായി നിവിന്‍ പോളിയും ശോഭയായി നയന്‍താരയുമെത്തുന്ന ലൗ ആക്ഷൻ ഡ്രാമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂൾ ഉടൻ തന്നെ ആരംഭിക്കും. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ.

സാമ്പത്തിക അടിത്തറയുള്ള നാട്ടിലെ ഉയർന്ന കുടുംബാംഗമാണ് ദിനേശൻ. ഒരു വിവാഹച്ചടങ്ങിനിടയിലാണ് മലയാളവും തമിഴും ഒരുപോലെ കൈകാര്യം ചെയ്യുന്ന ശോഭയെ ദിനേശൻ കണ്ടുമുട്ടുന്നത്. ഒരു പാലക്കാടൻ ബ്രാഹ്മണക്കുട്ടിയാണ് ശോഭ. സ്വന്തമായി വരുമാനം കണ്ടെത്തുന്നവൾ. അഭിമാനികളായ രണ്ടുപേരും സ്വന്തം കാലിൽ നില്ക്കാൻ ശ്രമിക്കുന്നവരാണ്. ഇവരുടെ പ്രണയം നർമവും ആക്ഷനും കൂട്ടിയിണക്കിയാണ് ലൗ ആക്ഷൻ ഡ്രാമയിൽ അവതരിപ്പിക്കുന്നത്.

Advertising
Advertising

It was a “FUNTASTIC ‘’ Kerala schedule wrap for Love Action Drama !! 😍😍😍 Dhyan Sreenivasan | Aju Varghese | #Nayanthara | Visakh Subramaniam #LAD

Posted by Nivin Pauly on Friday, July 27, 2018

ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാർ എന്റർടൈന്മെന്റ്സ് എന്നീ ബാനറുകളിൽ അജു വർഗീസും വിശാഖ് പി.സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ശ്രീനിവാസൻ, മല്ലിക സുകുമാരൻ, അജു വർഗീസ്, ധന്യ ബാലകൃഷ്ണൻ, ജൂഡ് ആന്റണി എന്നിവർക്കൊപ്പം തമിഴിൽ നിന്നും കന്നടയിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷാൻ റഹ്മാനാണ് സംഗീതം. പ്രതീഷ് എം വർമ്മ ഛായാഗ്രഹണവും വിവേക് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

ये भी पà¥�ें- തളത്തില്‍ ദിനേശനായി നിവിന്‍, ശോഭയായി നയന്‍താര , സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍

Tags:    

Similar News