“സുരക്ഷിത തൊഴിലിടം എല്ലാവർക്കും”; മാതൃകയായി ആഷിഖിന്റെ നിര്‍മാണ കമ്പനി 

എല്ലാ വിധത്തിലുള്ള തൊഴിൽ ചൂഷണങ്ങളും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാമെന്ന് ആഷിഖ് അബു

Update: 2018-10-14 09:29 GMT

ഇനി തങ്ങള്‍ നിര്‍മിക്കുന്ന എല്ലാ സിനിമകളിലും ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി പ്രവര്‍ത്തിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. എല്ലാ വിധത്തിലുള്ള തൊഴിൽ ചൂഷണങ്ങളും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാമെന്നും ആഷിഖ് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഒപിഎം ഡ്രീം മില്‍ സിനിമാസ് എന്നാണ് ആഷിഖ് അബുവിന്റെ നിര്‍മ്മാണ കമ്പനിയുടെ പേര്. മഹേഷിന്റെ പ്രതികാരം, മായാനദി എന്നിവ ഈ കമ്പനി നിര്‍മിച്ച ശ്രദ്ധേയമായ സിനിമകളാണ്.

സഹപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിനെ സംരക്ഷിക്കുന്ന താരസംഘടനക്കെതിരെ ഡബ്ലു.സി.സി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം. പരാതി പരിഹാര സെല്‍ എന്നത് ഡബ്ലു.സി.സി ഏറെനാളായി ഉന്നയിക്കുന്ന ആവശ്യമാണ്.

Advertising
Advertising

ഞങ്ങൾ ഭാവിയിൽ നിർമ്മിക്കുന്ന സിനിമകളിൽ ICC (Internal Complaint Committee) പ്രവർത്തിക്കുന്നതായിരിക്കും. എല്ലാ...

Posted by Aashiq Abu on Sunday, October 14, 2018
Tags:    

Similar News