വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സര്‍ക്കാരിനെ പിടിച്ചുലച്ച് വീണ്ടും വിവാദം 

ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണം അണിയറപ്രവര്‍ത്തകര്‍ക്ക് തലവേദനയായിരിക്കുകയാണ്.

Update: 2018-10-22 11:12 GMT

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സര്‍ക്കാര്‍. ഇതിനകം തന്നെ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. പിന്നാലെ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണം അണിയറപ്രവര്‍ത്തകര്‍ക്ക് തലവേദനയായിരിക്കുകയാണ്.

സഹസംവിധായകനായ വരുണ്‍ രാജേന്ദ്രനാണ് മോഷണ ആരോപണം ഉന്നയിച്ചത്. വരുണിന്റെ കഥ ചിത്രത്തിന്റെ സംവിധായകന്‍ മുരുഗദോസ് മോഷ്ടിച്ചതാണെന്നാണ് ആരോപണം. സൌത്ത് ഇന്ത്യന്‍ റൈറ്റേഴ്സ് അസോസിയേഷനില്‍ വരുണ്‍ പരാതി നല്‍കി. 2007ല്‍ റൈറ്റേഴ്സ് യൂണിയനില്‍ രജിസ്റ്റര്‍ ചെയ്ത സെന്‍ഗോള്‍ എന്ന കഥയെ ആസ്പദമാക്കിയാണ് സര്‍ക്കാര്‍ എന്ന സിനിമയെന്ന് പരാതിയില്‍ പറയുന്നു.

നിര്‍മാതാവും നടന്‍ വിജയുടെ പിതാവുമായ ചന്ദ്രശേഖറിനോട് സെന്‍ഗോളിന്റെ കഥ ഒരിക്കല്‍ പറഞ്ഞിരുന്നു. പിന്നെ വിളിക്കാം എന്ന് പറഞ്ഞ അദ്ദേഹം പിന്നീട് ഒരിക്കലും പ്രതികരിച്ചില്ലെന്നും വരുണ്‍ പറയുന്നു. കേസ് മുന്നോട്ടുപോയാല്‍ സിനിമയുടെ ദീപാവലി റിലീസ് തടസ്സപ്പെടും.

Tags:    

Similar News