ഇളയദളപതിയുടെ നായികയായി വീണ്ടും ലേഡി സൂപ്പര്‍സ്റ്റാര്‍; ആറ്റ്‍ലി ചിത്രം ‘തകര്‍ക്കു’മെന്ന് ആരാധകര്‍

എ.ജി.എസ് എന്റര്‍ടെയ്‍ന്‍മെന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിജയുടെ 63ാം സിനിമയാണ്. 

Update: 2018-11-27 05:33 GMT

മെര്‍‌സലിന് ശേഷം ആറ്റ്‍ലി-വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഹിറ്റ് കൂട്ടുകെട്ടിന്റെ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു. ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് നയന്‍താരയാണെന്നു കൂടി കേട്ടതോടെ ആരാധകരുടെ ആവേശം വാനോളമെത്തിയിരിക്കുകയാണ്. സൂപ്പര്‍ഹിറ്റായ വില്ല് എന്ന ചിത്രത്തിന് ശേഷം വിജയും നയന്‍സും ഒന്നിക്കുന്ന ചിത്രമാണിത്. ആറ്റ്‍ലീയുടെ ആദ്യ ചിത്രമായ രാജാറാണിയിലെ നായികയും നയനായിരുന്നു.

എ.ജി.എസ് എന്റര്‍ടെയ്‍ന്‍മെന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിജയുടെ 63ാം സിനിമയാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞതായും ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

Advertising
Advertising

ചിത്രത്തിൽ ഹാസ്യനടൻ വിവേക് ഒരു പ്രധാന വേഷത്തിലെത്തുന്നു. എ.ആർ. റഹ്മാൻ സംഗീതവും ജി.കെ വിഷ്ണു ഛായാഗ്രഹണവും അനൽ അരശ് ആക്‌ഷൻ കൊറിയോഗ്രഫിയും നിർവഹിക്കും. ചിത്രം ദീപാവലി റിലീസായിട്ടായിരിക്കും പുറത്തിറക്കുക.

ये भी पà¥�ें- ദളപതിയുടെ ജേഴ്സി നമ്പര്‍ 63; വൈറലായി വിജയ് - അറ്റ്ലി ചിത്രത്തിന്‍റെ ഫാന്‍ മേഡ് പോസ്റ്റര്‍

Tags:    

Similar News