ജന്‍മനാട്ടില്‍ സുശാന്ത് സിംഗിന്‍റെ പേരില്‍ റോഡ്; പ്രിയതാരത്തിന്‍റെ ഓര്‍മയില്‍ ബിഹാറിലെ പൂര്‍ണ്ണിയ
പൂര്‍ണ്ണിയയിലെ മധുബനി-മാതാ ചൌക്കിലുള്ള റോഡിനാണ് താരത്തിന്‍റെ പേര് നല്‍കിയിരിക്കുന്നത്
സുശാന്ത് സിംഗ് രാജ്പുത് ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞെങ്കിലും പ്രിയ താരത്തിന്‍റെ ഓര്‍മയിലാണ് നാട്. സുശാന്തിന്‍റെ ഓര്‍മക്കായി ബിഹാറിലെ പൂര്‍ണ്ണിയ ടൌണിലുള്ള റോഡിന് താരത്തിന്‍റെ പേര് നല്‍കിയിരിക്കുകയാണെന്ന് ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ये à¤à¥€ पà¥�ें- റഹ്മാന്‍റെ ഈണത്തിന് ചുവട് വച്ച് സുശാന്ത്; വൈറലായി 'ദില്‍ ബേചാര'യിലെ പാട്ട്
പൂര്‍ണ്ണിയയിലെ മധുബനി-മാതാ ചൌക്കിലുള്ള റോഡിനാണ് താരത്തിന്‍റെ പേര് നല്‍കിയിരിക്കുന്നത്. മറഞ്ഞുപോയെങ്കിലും സുശാന്തിനെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് മേയര്‍ സവിത ദേവി പറഞ്ഞു. ഒപ്പം സുശാന്തിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. റോഡിന് സുശാന്ത് സിംഗിന്‍റെ പേര് നല്‍കുന്ന ചടങ്ങിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
ये à¤à¥€ पà¥�ें- സുശാന്ത് സിംഗ് രജ്പുതിന്‍റെ അവസാന ചിത്രത്തിന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു; പ്രദര്‍ശനം ഡിസ്നി ഹോട്സ്റ്റാറിൽ
ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ മൊഴിയെടുത്തിരുന്നു.
അതേസമയം താരം അവസാനമായി അഭിനയിച്ച ദില്‍ ബേച്ചാര ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുകയാണ്. ജൂലൈ 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
The HOMETOWN PURNEA of Sushant Singh Rajput❤#SushantInOurHeartsForever @PurneaTimes @Bihar_se_hai
— Khushali Priya (@PriyaKhushali) July 9, 2020
In his MEMORY😍 pic.twitter.com/ouuzGqt3JN