'മരക്കാര്‍ ഇതുവരെ പൂര്‍ണമായി കണ്ടിട്ടില്ല,അതൊരു സങ്കടം': മോഹന്‍ലാല്‍ പറയുന്നു..

ചിത്രത്തിന്റെ ഫൈനല്‍ പ്രിവ്യു ഇനിയും കാണാന്‍ സാധിച്ചിട്ടില്ല. അതൊരു സങ്കടകരമായ കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Update: 2021-03-23 06:52 GMT

അഭിനയിച്ച ചിത്രമാണെങ്കിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം താന്‍ ഇതുവരെ പൂർണമായി കണ്ടിട്ടില്ലെന്ന് നടന്‍ മോഹൻലാൽ. ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ ഫൈനല്‍ പ്രിവ്യു ഇനിയും കാണാന്‍ സാധിച്ചിട്ടില്ല. അതൊരു സങ്കടകരമായ കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

മോഹൻ ലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും ഒരുമിച്ചാണ് മാധ്യമങ്ങള കണ്ടത്. മികച്ച സിനിമയ്ക്കുള്ള പുരസ്കാരത്തിനു പുറമേ മികച്ച വിഷ്വൽ എഫക്ട്സിനുള്ള പുരസ്കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും മരക്കാർ നേടിയിരുന്നു. സിനിമയുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കി ലോക്ക് ചെയ്തു വെച്ചിരിക്കുകയാണ്. ചെറിയ ഭാഗം പോലും പുറത്തുവന്നാല്‍ സസ്‌പെന്‍സ് ഇല്ലാതാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മെയ് 13ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

Advertising
Advertising

പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News