സംവിധായകന്‍റെ കുപ്പായത്തില്‍ മോഹന്‍ലാല്‍: ബറോസിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. വളരെ വേഗം തന്നെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായി.

Update: 2021-03-31 14:23 GMT

മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ നാല് പതിറ്റാണ്ടു കാലത്തെ അഭിനയജീവിതത്തിന് പിന്നാലെ സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്ന കാഴ്ചയാണ് ഇന്ന് സോഷ്യല്‍ മീഡിയ ആകാംഷയോടെ കണ്ടത്. ആദ്യമായി സംവിധായകന്‍റെ കുപ്പായമണിയുന്ന മോഹന്‍ലാല്‍, ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവെച്ചത്. കൊച്ചിയില്‍ ആരംഭിച്ച ചിത്രീകരണത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങളും അദ്ദേഹം ആരാധകര്‍ക്കായി പങ്കു വെച്ചിട്ടുണ്ട്.

And the Camera starts Rolling! First day of shoot Action! #Barroz

Posted by Mohanlal on Wednesday, March 31, 2021
Advertising
Advertising

കുറച്ച് ദിവസങ്ങൾക്ക് മുൻപ് കൊച്ചി നവോദയ സ്റ്റുഡിയോയിലാണ് സിനിമയുടെ പൂജയും മറ്റു ചടങ്ങുകളും നടന്നത്. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ സംവിധായകരും‚ താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. വളരെ വേഗം തന്നെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായി.

മോഹൻലാൽ കീ റോളില്‍ എത്തുന്ന ചി​ത്രത്തി​ൽ പൃഥ്വി​രാജ് ആണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരി​പ്പി​ക്കുന്നത്. സ്പാനിഷ് ​അ​ഭി​നേതാക്കളായ പാ​സ് ​വേ​ഗ,​​​ റാ​ഫേ​ൽ​ ​അ​മ​ർ​ഗോ​ ​എ​ന്നി​വ​രും​ സിനിമയില്‍ വേഷമിടുന്നുണ്ട്. ​ദ​ ​ഹ്യു​മ​ൻ​ ​കോ​ൺ​ട്രാ​ക്ട്,​​​ ​റാം​ബേ​ ​എ​ന്നീ​ ​സി​നി​മ​ക​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​യായ താരമാണ് ​പാ​സ് ​വേഗ.​ ​സ​ന്തോ​ഷ് ​ശി​വ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​സ​ന്തോ​ഷ് ​രാ​മ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​നും​ ​നി​ർ​വ​ഹി​ക്കു​ന്ന ചിത്രം ​​ആ​​​ശി​​​ർ​​​വാ​​​ദ് സിനിമാസി​​​ന്‍റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ആ​​​ന്‍റ​​​ണി​​​ ​​​പെ​​​രു​​​മ്പാ​​​വൂ​​​രാ​​​ണ് ​​​നി​ർ​മി​ക്കു​ന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News