കണ്ണുകള്‍ നിറഞ്ഞ്, നവവധുവായ മകളെ അണിയിച്ചൊരുക്കി ആമീര്‍ ഖാന്‍; വൈറലായി ദൃശ്യങ്ങള്‍...

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇറയും നൂപുറും വിവാഹിതരാകുന്നത്

Update: 2024-01-11 13:49 GMT

ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ വൈകാരികമായ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മകൾ ഇറയുടെ വിവാഹാവേദിയിലാണ് താരം വികാരാധീനനായത്. നിറ കണ്ണുകളോടെയാണ് ആമിർ ഖാൻ മകളുടെ വിവാഹ ചടങ്ങുകൾ ആമിർ വീക്ഷിച്ചത്. നവവധുവായ മകളെ അണിയിച്ചൊരുക്കാനും നടൻ മുന്നിലുണ്ടായിരുന്നു. ജനുവരി മൂന്നിനായിരുന്നു ഇറയുടെയും ഫിറ്റ്നസ് ട്രെയ്നർ നൂപുർ ശിഖാരയുടെയും വിവാഹം നടന്നത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ശേഷം താരകുടുംബത്തിൽ വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടന്നിരുന്നു. നാല് ദിവസങ്ങൾ നീണ്ടുനിന്ന വിവാഹഘോഷമാണ് ആമീർ ഉദയ്പൂരിൽ സംഘടിപ്പിച്ചത്.

Advertising
Advertising

വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹാഘഷത്തിൽ പങ്കെടുത്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇറയും നൂപുറും വിവാഹിതരാകുന്നത്. ഇറയുടെ ദീർഘനാളായുള്ള സുഹൃത്തും ഫിറ്റ്നെസ് ട്രെയിനറുമാണ് നൂപുർ. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. അന്നും ലളിതമായിരുന്നു ചടങ്ങുകൾ.

മകളുടെ വിവാഹ ദിവസം താൻ വൈകാരികമാകുമെന്ന് ആമിർ ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ചിരിയും കരച്ചിലും നിയന്ത്രിക്കാൻ കഴിയില്ലെന്നും ഇറയുടെ വിവാഹദിനത്തിൽ തന്നെക്കുറിച്ചാകും എല്ലാവരുടെയും ആശങ്കയെന്ന് ആമിർ പറഞ്ഞിരുന്നു. ഇറയുടെ വിവാഹത്തിന് മുമ്പ് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ആമിറിന്റെ വെളിപ്പെടുത്തൽ.


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News