'നാരദനി'ൽ ജഡ്ജിയായി ആഷിഖ് അബുവിന്റെ അമ്മ; ലൊക്കേഷനിൽ അമ്മയ്ക്ക് നിർദേശം നൽകുന്ന ചിത്രം വൈറലാവുന്നു

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്

Update: 2022-03-09 15:51 GMT

നാരദനിൽ ജഡ്ജിയായി എത്തുന്ന അമ്മക്ക് നിർദേശങ്ങൾ നൽകുന്ന സംവിധായകൻ ആഷിഖ് അബുവിന്റെ ചിത്രമാണ് ഇപ്പാള്‍ വൈറൽ. ജഡ്ജിയുടെ വേഷത്തിലാണ് അമ്മ ജമീല ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റന്‍റ്ഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത്.

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആർ ആണ് ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിഎം ഡ്രീം മിൽ സിനിമാസിന്റെ ബാനറിൽ സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജാഫർ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖർ മേനോനും ഒർജിനൽ സൗണ്ട് ട്രാക്ക് നേഹയും യാക്‌സൺ പെരേരയുമാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News