നോണ്‍വെജ് കഴിച്ചതുകൊണ്ടാണ് അങ്ങേര് നേരത്തെ പോയത്; അച്ഛന്‍റെ പിറന്നാള്‍ വീഡിയോക്ക് താഴെ കമന്‍റ്,മറുപടിയുമായി അഭിരാമി സുരേഷ്

മരിച്ച ഒരാളോട് കുറച്ച് ബഹുമാനം കാണിക്കൂ'' എന്നായിരുന്നു ഗായികയുടെ മറുപടി

Update: 2023-06-09 06:08 GMT

അഭിരാമിയും പിതാവ് സുരേഷും

ഈയിടെയാണ് ഗായികമാരായ അമൃത സുരേഷിന്‍റെയും അഭിരാമി സുരേഷിന്‍റെ പിതാവ് മരിച്ചത്. അച്ഛന്‍റെ അപ്രതീക്ഷിത വേര്‍പാട് തീര്‍ത്ത ദുഃഖത്തിലാണ് ഇരുവരും. ഇപ്പോഴിതാ അച്ഛന്‍റെ അവസാനത്തെ പിറന്നാള്‍ ആഘോഷത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. എന്നാല്‍ അതിന് ഒരാളിട്ട കമന്‍റാണ് പിന്നീട് ചര്‍ച്ചയായത്. കമന്‍റിന് അഭിരാമി തക്ക മറുപടി നല്‍കുകയും ചെയ്തു.


''അച്ഛ ഞങ്ങളോടൊപ്പം ഉള്ള അവസാന പിറന്നാൾ. പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ചു നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞു.. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛൻ.. ഇന്നും കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല ...'' എന്നായിരുന്നു വീഡിയോക്കൊപ്പം കുറിച്ചതും. പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഒരുക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. ഈ വീഡിയോക്ക് താഴെയായിരുന്നു ഒരാള്‍ കമന്‍റ് ചെയ്തത്. 'നോണ്‍വെജ് കഴിച്ചതുകൊണ്ടാണ് അങ്ങേര് നേരത്തെ പോയത്' എന്ന കമന്‍റിന് അഭിരാമി ചുട്ട മറുപടി നല്‍കുകയും ചെയ്തു. ''ഇതിനു മോശം മറുപടി നല്‍കണമെന്ന് എനിക്ക് തോന്നുന്നുണ്ട്. പക്ഷെ ഞാനത് ചെയ്യുന്നില്ല. മരിച്ച ഒരാളോട് കുറച്ച് ബഹുമാനം കാണിക്കൂ'' എന്നായിരുന്നു ഗായികയുടെ മറുപടി.

Advertising
Advertising



കഴിഞ്ഞ ഏപ്രില്‍ 18നാണ് ഓടക്കുഴല്‍ കലാകാരന്‍ കൂടിയായ പി.ആര്‍ സുരേഷ് അന്തരിച്ചത്. സ്ട്രോക്കിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News