'ചെകുത്താന്റെ പകരക്കാരൻ'; ഓസ്‌ലറിൽ ജയറാമിനൊപ്പം മമ്മൂട്ടിയും? ട്രെയിലർ

ട്രെയിലറിന്റ അവസാനം ആരാധകർ കാത്തിരുന്ന സർപ്രൈസ് ഒരുക്കിയിരിക്കുന്നു.

Update: 2024-01-03 15:36 GMT
Editor : banuisahak | By : Web Desk
Advertising

അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസിന്‍റെ ക്രൈം ത്രില്ലർ ചിത്രം അബ്രഹാം ഓസ്‌ലറിന്റെ ട്രെയിലർ പുറത്ത്. ജയറാം പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. സമീപകാലത്ത് ജയറാമിന് ലഭിച്ച ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായതിനാൽ ഒരു തിരിച്ചുവരവ് ആരാധകർ ഉറ്റുനോക്കുന്നു. 

തമിഴിലും തെലുങ്കിലും സജീവ സാന്നിദ്ധ്യമായി മാറിയ ജയറാം അതിശക്തമായ ഒരു കഥാപാത്രത്തിലൂടെ മലയാളത്തിൽ തന്‍റെ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് അബ്രഹാം ഓസ്‌ലർ എന്ന കഥാപാത്രത്തിലൂടെ. ഡി.സി.പിയാണ് അബ്രഹാം ഓസ്‌ലർ. ഒപ്പം ആരാധകർ ആകാംക്ഷയോടെ കാത്തുനിൽക്കുന്ന ഘടകം മമ്മൂട്ടിയുടെ സാന്നിധ്യമാണ്. 

ട്രെയിലറിൽ മമ്മൂട്ടിയെ കാണിക്കുന്നില്ലെങ്കിലും ശബ്ദസാന്നിധ്യമുണ്ട്. മമ്മൂട്ടി ഗസ്റ്റ് റോളിൽ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അണിയറ പ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ, ട്രെയിലറിലൂടെ ജയറാമിനൊപ്പം മമ്മൂട്ടിയുടെ വരവ് ഉറപ്പിക്കുകയാണ്. 

മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രം. ഒരു മരണത്തിന്‍റെ അന്വേഷണമാണ് ഈ ചിത്രം. ഈ മരണത്തിന്‍റെ അന്വേഷണമാണ് ജില്ലാ പൊലീസ് കമ്മീഷണർ അബ്രഹാം ഓസ്‌ലറിലൂടെ നടത്തുന്നത്. ഏറെ ദുരൂഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ. ഒരു ക്രൈം ത്രില്ലറിന്‍റെ എല്ലാ ഉദ്വേഗവും നിലനിർത്തിയാണ് ഈ ചിത്രത്തിന്‍റെ അവതരണം. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റു താരങ്ങള്‍.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News