നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു

ദുല്‍ഖറിന്‍റെ പിതാവും സൂപ്പര്‍ താരവുമായ മമ്മൂട്ടിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു

Update: 2022-01-20 13:31 GMT
Editor : ijas

നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കോവിഡ് ബാധിച്ച കാര്യം അറിയിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ദുല്‍ഖര്‍ വീട്ടില്‍ ക്വാറന്‍റൈനിലാണ്. നേരിയ പനിയുള്ളതൊഴിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ദുല്‍ഖര്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ സിനിമാ ചിത്രീകരണത്തിനിടെ താനുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ സ്വയം ക്വാറന്‍റൈനില്‍ പോകണമെന്നും രോഗ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും താരം ആവശ്യപ്പെട്ടു. ഈ മഹാമാരികാലം അവസാനിച്ചിട്ടില്ലെന്നും മാസക് ധരിച്ച് സുരക്ഷിതരായി സദാ ജാഗരൂകരായിരിക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു.

Advertising
Advertising

Full View

ദുല്‍ഖറിന്‍റെ പിതാവും സൂപ്പര്‍ താരവുമായ മമ്മൂട്ടിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് മമ്മൂട്ടിക്ക് ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News