'അമ്മ'യുടെ പ്രസിഡന്‍റാവാന്‍ നടൻ ജഗദീഷ് ; നാമനിർദേശ പത്രിക നല്‍കി
നടി ശ്വേതാ മേനോനും കുഞ്ചാക്കോ ബോബനും മത്സരിച്ചേക്കും
കൊച്ചി: താരസംഘടന 'അമ്മ'യുടെ ( AMMA) പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നടൻ ജഗദീഷ് നാമനിർദേശ പത്രിക നൽകി.നടി ശ്വേതാ മേനോനും മത്സരിക്കും.കുഞ്ചാക്കോ ബോബനുംപ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കും. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.
നാളെയോടെ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവരും. ആഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്‍റ് സ്ഥാനത്തേക്കില്ലെന്ന് മോഹന്‍ലാല്‍ നിലപാട് കടുപ്പിച്ചതോടെയാണ് സംഘടന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ആഗസ്റ്റ് 27നാണ് മുന്‍ ഭരണസമിതി രാജിവെച്ചത്.
പിന്നീട് നിലവിലുണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റി കഴിഞ്ഞ മാസം പിരിച്ചുവിട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് അമ്മയുടെ മുന്‍ ഭരണ സമിതി പിരിച്ചുവിടുന്ന സാഹചര്യമുണ്ടായത്.