ബലാത്സംഗ കേസ് പ്രതി വിജയ് ബാബു 'അമ്മ' യോഗത്തില്‍; വിധിക്കായി കാത്തിരിക്കുന്നുവെന്ന് ഭാരവാഹികള്‍

അമ്മ സംഘടനക്ക് ഇനി പരാതി പരിഹാര സെല്‍ ഉണ്ടാകില്ലെന്ന് ഭാരവാഹികള്‍

Update: 2022-06-26 13:51 GMT

കൊച്ചി: അമ്മ സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ പീഡനക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു പങ്കെടുത്തു. കേസ് കോടതിയിലാണെന്നും വിധിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും സംഘടന പ്രതികരിച്ചു. അമ്മ സംഘടനക്ക് മാത്രമായി ഇനി പരാതി പരിഹാര സെല്‍ ഉണ്ടാകില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.

രാവിലെ പത്തേമുക്കാലോടെയാണ് വിജയ് ബാബു അമ്മ യോഗത്തില്‍‌ എത്തിയത്. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തേക്കു പോയി. വിജയ് ബാബു അമ്മയിലെ അംഗമാണെന്നും വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്നുമായിരുന്നു വിജയ് ബാബു യോഗത്തില്‍ പങ്കെടുത്തതിനെ കുറിച്ചുള്ള ഭാരവാഹികളുടെ പ്രതികരണം

Advertising
Advertising

വിജയ് ബാബു വിഷയം പരിഗണിച്ച അമ്മയുടെ ഇന്‍റേണല്‍ കമ്മിറ്റില്‍ നിന്ന് രാജി വെച്ചതിനെ കുറിച്ച് നടി ശ്വേത മേനോന്‍റെ പ്രതികരണം ഇങ്ങനെ- "ഇരയുടെ പേര് പറഞ്ഞതിനാണ് ഐ.സി.സി അടിയന്തരമായി മീറ്റിങ് വിളിച്ചത്. സ്റ്റെപ് ഡൌണ്‍ ചെയ്യാന്‍ പറയൂ എന്നു പറഞ്ഞിട്ട് നിര്‍ദേശം എക്സിക്യുട്ടീവ് കമ്മിറ്റിക്ക് കൊടുത്തു. എക്സിക്യുട്ടീവ് കമ്മിറ്റി മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു, അദ്ദേഹം മാറിനിന്നു. അതെല്ലാം ഓകെ. 'ഐസിസി നിര്‍ദേശ പ്രകാരം' എന്ന വാക്ക് പ്രസ് മീറ്റില്‍ പറയാത്തതായിരുന്നു എന്‍റെ പ്രശ്നം. അതോടെ രാജിവെച്ചു. പിന്നീട് അമ്മയ്ക്ക് ഐസിസി ആവശ്യമില്ലെന്ന് നമുക്ക് തോന്നി "- ശ്വേത മേനോന്‍ പറഞ്ഞു.

അമ്മ തൊഴില്‍ ദാതാവല്ലെന്നും അതിനാല്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഉണ്ടാകില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. പരാതികൾ പരിഹരിക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സെൽ ഫിലിം ചേംബറിന് കീഴിൽ രൂപീകരിക്കുമെന്നും ജനറല്‍ ബോഡി യോഗത്തിനു ശേഷം അമ്മ ഭാരവാഹികള്‍ അറിയിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News