ചെക്കിങ്ങിനിടെ ആ പൊലീസുകാരന്‍ എന്നെ വിളിച്ചത് ഷമീര്‍ സാര്‍ എന്നാണ്; വിജയ് ബാബു

ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന്‍റെ പേരില്‍ അറിയപ്പെടുക എന്നത് അനുഗ്രഹമാണ്

Update: 2021-08-18 05:35 GMT
Editor : Jaisy Thomas | By : Web Desk

തിയറ്ററുകള്‍ നിറച്ചില്ലെങ്കിലും ചാനലുകളിലൂടെ ഹിറ്റായ ചിത്രമായിരുന്നു ആട് ഒരു ഭീകരജീവിയാണ്. പിന്നീട് അതിന്‍റെ രണ്ടാം ഭാഗമിറങ്ങിയപ്പോള്‍ സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ഷാജി പാപ്പനെയും പിള്ളാരെയും പോലെ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമാണ് വിജയ് ബാബു അവതരിപ്പിച്ച സര്‍ബത്ത് ഷമീറും. ഇപ്പോഴും ട്രോളുകളിലൂടെയും മറ്റും ഷമീര്‍ നമ്മുടെ മുന്നിലെത്താറുണ്ട്. തന്നെ ഇപ്പോഴും പലരും സര്‍ബത്ത് ഷമീര്‍ എന്നാണ് വിളിക്കുന്നതെന്ന് പറയുകയാണ് വിജയ് ബാബു.

ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന്‍റെ പേരില്‍ അറിയപ്പെടുക എന്നത് അനുഗ്രഹമാണ്. ബാംഗ്ലൂരില്‍ നിന്നും ഓണ്‍ റോഡ് വരുമ്പോള്‍ പൊലീസ് ചെക്കിങ്ങ് ഉണ്ടായി. ഞാന്‍ മാസ്‌ക് ഊരിയപ്പോള്‍ അവര്‍ ഷമീര്‍ സര്‍ എന്നാണ് വിളിച്ചത്. ഷമീര്‍ സര്‍ എവിടെ പോകുന്നു എന്നാണ് അവര്‍ ചോദിച്ചത്, വിജയ് ബാബു പറയുന്നു.

അങ്ങനെ അവര്‍ നമ്മളെ തിരിച്ചറിയുന്നതാണ് സന്തോഷം. വിജയ് ബാബു എന്നതിനപ്പുറം കഥാപാത്രമായി അവര്‍ തിരിച്ചറിയുന്നു എന്നത് വലിയ കാര്യം തന്നെയാണ്. അവര്‍ക്ക് തന്നെ വിജയ് ബാബു എന്ന വ്യക്തിയായി അറിയില്ല. അവര്‍ക്ക് ഞാന്‍ സര്‍ബത്ത് ഷമീര്‍ എന്ന കഥാപാത്രമാണെന്നും വിജയ് ബാബു പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News