നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; വെന്‍റിലേറ്ററില്‍

കൊച്ചിയിലെ ഗൗതം ഹോസ്പിറ്റലില്‍ വെന്‍റിലേറ്ററിലാണ് നടിയിപ്പോള്‍

Update: 2023-01-10 04:55 GMT

മോളി കണ്ണമാലി

കൊച്ചി: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ഗൗതം ഹോസ്പിറ്റലില്‍ വെന്‍റിലേറ്ററിലാണ് നടിയിപ്പോള്‍.കടുത്ത ശ്വാസംമുട്ടലിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിത്. ന്യുമോണിയ ബാധിച്ച് ആരോഗ്യാവസ്ഥ മോശമായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകയും മുന്‍ ബിഗ് ബോസ് താരവുമായ ദിയ സനയാണ് മോളിയുടെ രോഗാവസ്ഥയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. നടിക്കു വേണ്ടി ചികിത്സാ സഹായം അഭ്യര്‍ഥിച്ചാണ് പോസ്റ്റ്.

''മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏🙏🙏ഈ ഗൂഗിൾ pay നമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648 സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ!!

Advertising
Advertising

2009ല്‍ ആന്തോളജി ചിത്രമായ കേരള കഫേയിലൂടെ സിനിമയിലെത്തിയ താരമാണ് മോളി കണ്ണമാലി. തുടര്‍ന്ന് പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. അന്നയും റസൂലും, അമര്‍ അക്ബര്‍ ആന്‍റണി, ദ ഗ്രേറ്റ് ഫാദര്‍, ചാപ്പാ കുരിശ്, ചാര്‍ലി എന്നിവയാണ് മോളി അഭിനയിച്ച മറ്റു ചിത്രങ്ങള്‍. മോളി 'ടുമാറോ'എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഈയിടെ പുറത്തുവന്നിരുന്നു. ജോയ് കെ മാത്യു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോളിക്ക് അവസരം ലഭിച്ചത്. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News