ഞാൻ ഞാനാണെന്ന് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല ശരവണ,നീയെങ്കിലും ഒന്നുപറഞ്ഞുകൊടുക്ക്; ഹോട്ടലില്‍ കയറിയ നവ്യ നായര്‍,വീഡിയോ

ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ജീവനക്കാരിക്ക് താൻ നവ്യ നായര്‍ ആണെന്ന് തെളിയിച്ചുകൊടുക്കുന്ന വീഡിയോ നടി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്

Update: 2023-10-30 02:48 GMT

നവ്യ നായര്‍

മറയൂര്‍: ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് നവ്യ നായര്‍. നന്ദനം,കല്യാണരാമന്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന നടി ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ നവ്യ പങ്കുവച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ജീവനക്കാരിക്ക് താൻ നവ്യ നായര്‍ ആണെന്ന് തെളിയിച്ചുകൊടുക്കുന്ന വീഡിയോ നടി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മറയൂരുള്ള രേവതിക്കുട്ടി എന്ന ചായക്കടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു നവ്യയും സുഹൃത്തുക്കളും. ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് പരിചയമുണ്ടോ എന്ന് ഹോട്ടൽ ജീവനക്കാരിയോട് കൂടെയുണ്ടായിരുന്നവര്‍ ചോദിക്കുന്നത്. എന്നാൽ ആരാണെന്ന്  ഹോട്ടലുടമയായ ലീലക്ക് ആദ്യം മനസിലായില്ല. ഇതിന് പിന്നാലെ താൻ ആരാണെന്ന് മനസിലാക്കി കൊടുക്കുന്ന രസകരമായ വീഡിയോയാണ് നവ്യ പങ്കുവെച്ചിട്ടുള്ളത്.

Advertising
Advertising

എന്നെപ്പോലെ ആരെയെങ്കിലും കണ്ടിട്ടുണ്ടോ ചേച്ചി എന്ന് നവ്യ ചോദിച്ചപ്പോൾ കണ്ടിട്ടുണ്ട്, പക്ഷേ ആരാണെന്ന് മനസ്സിലാകുന്നില്ല എന്നായിരുന്നു മറുപടി. ചേച്ചി സിനിമയിൽ എന്നെപ്പോലെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് നവ്യ ആവർത്തിച്ച് ചോദിച്ചു. ഓർത്തെടുക്കാൻ പറ്റുന്നില്ല എന്നായിരുന്നു ചേച്ചിയുടെ മറുപടി. തുടർന്ന് നവ്യ നന്ദനം സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. കണ്ടിട്ടുണ്ട് എന്ന് ലീല മറുപടി പറഞ്ഞു.

എന്നാൽ അതിലെ ബാലാമണിയെ ഓർത്തു നോക്കൂ എന്നെപ്പോലെ അല്ലേ എന്ന് നവ്യ ചോദിച്ചു. ''അയ്യോ ശരിക്കും ബാലാമണി ആണോ?'' എന്നായിരുന്നു ലീലയുടെ ആകാംക്ഷ. ''ഞാൻ നവ്യ നായർ ആണ് ചേച്ചി'' എന്ന് നവ്യയും പറഞ്ഞു. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്. എന്നും പ്രിയപ്പെട്ട കഥാപാത്രമാണ് ബാലാമണിയെന്നും ബാലാമണിക്ക് തുല്യം ബാലാമണി മാത്രമാണെന്നും ആരാധകര്‍ കുറിച്ചു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News