'സീനിയറുമായി പിടിച്ചുനിൽക്കണ്ടേ...'; ലുക്കിനെക്കുറിച്ചുള്ള കമന്‍റിന് ദുൽഖറിന്‍റെ മറുപടി

റിലീസിനൊരുങ്ങുന്ന 'ഹേയ് സിനാമിക' എന്ന സിനിമയിൽനിന്നുള്ള ചിത്രങ്ങളാണ് ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നത്

Update: 2022-02-19 15:50 GMT

എഴുപത് കഴിഞ്ഞിട്ടും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന നടന്‍ മമ്മൂട്ടിയുടെ 'ലുക്ക്' എന്നും സിനിമ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം കൂടിയാണ് താരരാജാവിന്‍റെ പ്രായത്തെവെല്ലുന്ന സൗന്ദര്യം. ഇപ്പോഴിതാ താരത്തിന്‍റെ മകന്‍ ദുല്‍ഖര്‍ സല്‍മാനാണ് ലുക്കിന്‍റെ കാര്യത്തില്‍ വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്ന കമന്‍റുകളും അതിന് താരം നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്. 

Advertising
Advertising

റിലീസിനൊരുങ്ങുന്ന 'ഹേയ് സിനാമിക' എന്ന സിനിമയിൽനിന്നുള്ള ചിത്രങ്ങളാണ് ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നത്. ദുൽഖറിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോ ഓടുന്നതെന്നായിരുന്നു ഇതിനു താഴെ സിനിമാ നിരൂപകൻ രാജീവ് മസാന്ദ് കമന്‍റ് ചെയ്തത്. "സീനിയർ എന്നെക്കടന്നുപോകുന്നതിനുമുമ്പ് അൽപ്പം വേഗത കൂട്ടണ്ടേ..." എന്നായിരുന്നു ഇതിന് ദുല്‍ഖറിന്‍റെ രസകരമായ മറുപടി. പ്രായം പതിനെട്ടാണോ..? എന്നു തുടങ്ങി താരത്തിന്‍റെ ലുക്കിനെ പ്രശംസിച്ച് നിരവധി കമന്‍റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ വന്നത്. 


കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹേയ് സിനാമിക'. അതിഥി റാവുവും കാജൽ അഗർവാളുമാണ് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നത്. '96' എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്ന ഗോവിന്ദ് വസന്താണ് ഹേ സിനാമികയ്ക്ക് സംഗീതം നൽകുന്നത്. ചിത്രം ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News