അക്ഷയ് കുമാറിന്റെ 'ചുരാ കെ ദിൽ മേരാ'; സ്യൂട്ടണിഞ്ഞ് കിലിപോളിന്റെ നൃത്തചുവടുകൾ- വീഡിയോ

ഇൻസ്റ്റാഗ്രാമിൽ 4.8 ദശലക്ഷം ഫോളോവേഴ്സുള്ള കിലി പോൾ സോഷ്യൽ മീഡിയയിൽ മികച്ച പ്രകടനങ്ങളുമായി മുന്നേറുകയാണ്

Update: 2023-03-10 03:46 GMT
Editor : afsal137 | By : Web Desk

കിലി പോള്‍

വലിയൊരു ആരാധകവൃന്ദമുള്ള ഇന്റർനെറ്റ് സെലിബ്രിറ്റിയാണ് ടാൻസാനിയൻ കണ്ടന്റ് ക്രിയേറ്റർ കിലി പോൾ. താരത്തിന് ഇന്ത്യയിലും ആരാധകർക്ക് ഒട്ടും കുറവില്ല. സഹോദരി നീമ പോളും അദ്ദേഹത്തോടൊപ്പം പലപ്പോഴായി എത്താറുണ്ട്. ഇരുവരുടെയും പ്രകടനങ്ങൾക്ക് വലിയ രീതിയിലുള്ള ജനപ്രീതിയാണ് ലഭിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന ഇവരുടെ വീഡിയോകൾക്ക് കാഴ്ച്ചക്കാരും വളരെ കൂടുതലാണ്.

ഇപ്പോഴിതാ പതിവിൽ നിന്നും വ്യത്യസ്തമായി മറ്റൊരു വേഷത്തിൽ എത്തിയിരിക്കുകയാണ് താരം. മെറൂൺ വസ്ത്രം ധരിച്ചെത്തിയ കിലിപോൾ 'മെയിൻ ഖിലാഡി തൂ അനാരി' എന്ന ചിത്രത്തിലെ 'ചുര കേ ദിൽ മേരാ' എന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി എത്തിരിക്കുകയാണ്.

Advertising
Advertising

1994-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അക്ഷയ് കുമാറും ശിൽപ ഷെട്ടിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. അൽക യാഗ്‌നിക്കും കുമാർ സാനുവും ചേർന്നാണ് ഗാനം ആലപിച്ചത്. 'ചുരാ കേ ദിൽ മേരാ. ഞാൻ സ്യൂട്ടുകൾ ധരിച്ച് കൂടുതൽ ചെയ്യണോ?' എന്ന് വീഡിയോ പങ്കിട്ട് കിലി പോൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സൽമാൻ ഖാൻ ചിത്രം കിസി കി ഭായ് കിസി കി ജാനിലെ നയ്യോ ലഗ്ദ ഗാനത്തിന് നൃത്തച്ചുവടുകളുമായി കിലി പോളും നീമ പോളുമെത്തിയിരുന്നു. ഇതും ആരാധകരെ വൻതോതിൽ ആകർഷിക്കുകയാണുണ്ടായത്.

ഇൻസ്റ്റാഗ്രാമിൽ 4.8 ദശലക്ഷം ഫോളോവേഴ്സുള്ള കിലി പോൾ സോഷ്യൽ മീഡിയയിൽ മികച്ച പ്രകടനങ്ങളുമായി മുന്നേറുകയാണ്. ഇൻസ്റ്റാഗ്രാമിന് പുറമെ, യൂട്യൂബിലും താരത്തിന് വലിയ രീതിയിൽ ആരാധകരുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News