'താഴത്തില്ലെടാ..', ഇൻസ്റ്റയിൽ 20 മില്യൺ കടന്ന് അല്ലു അർജുൻ; തെന്നിന്ത്യൻ റെക്കോർഡ്

ഒരേയൊരാളെ മാത്രമേ അല്ലു അര്‍ജുന്‍ തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ

Update: 2023-03-08 14:18 GMT
Editor : banuisahak | By : Web Desk

ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ ഏറ്റവും ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്ള നടനായി നടന്‍ അല്ലു അര്‍ജുന്‍. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ കാര്യത്തില്‍ പുതിയ റെക്കോഡാണ് അല്ലു തീര്‍ത്തത്.

20 മില്ല്യണ്‍ ആണ് ഇപ്പോള്‍ അല്ലു അര്‍ജുന്റെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേര്‍സായി ഉള്ളത്. ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു ഇട്ടിരിക്കുന്നത്. ഒരേയൊരാളെ മാത്രമേ അല്ലു അര്‍ജുന്‍ തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. അത് ഭാര്യയായ സ്‌നേഹ റെഡ്ഡിയെ ആണ്.

ഇന്‍സ്റ്റഗ്രാമില്‍ 20 മില്യണ്‍ ഫോളോവേഴ്സിലെത്തിയ അല്ലു അര്‍ജുന്റെ നേട്ടം അദ്ദേഹത്തിന് ഒരു സുപ്രധാന നാഴികക്കല്ലും ആരാധകര്‍ക്ക് അഭിമാന നിമിഷവുമാണ്. വിനോദ വ്യവസായത്തില്‍ സോഷ്യല്‍ മീഡിയയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും ഇത് എടുത്തുകാണിക്കുന്നു.

Advertising
Advertising

അതേസമയം അല്ലുവിന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അര്‍ജുന്‍ റെഡ്ഡി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വംഗയ്ക്കൊപ്പമാണ് അല്ലു പുതുതായി എത്തുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഭൂഷണ്‍ കുമാര്‍ ആണ് നിര്‍മ്മിക്കുന്നത്. ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍സും ഭദ്രകാളി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൃഷന്‍ കുമാര്‍, പ്രണയ് റെഡ്ഡി വംഗ എന്നിവരും ചിത്രത്തിന്റെ നിര്‍മാതാക്കളാണ്. ശിവ് ചന്നയാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍. ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന സന്ദീപ് വംഗയുടെ സ്പിരിറ്റ് പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രം ആരംഭിക്കുക.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 അണിയറയില്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബന്‍വാര്‍ സിംഗ് ഷെഖാവത്തിനെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News