'ഏതാണ്ട് ഈ ഒരു ഫീൽ കൊണ്ടുവരാൻ പറ്റുമെന്നാണ് തോന്നുന്നത് ലാലേട്ടാ...' അൽഫോൻസ് പുത്രന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘ബീസ്റ്റി’ലൂടെ കരിയർ ഗ്രാഫ് കൂപ്പുകുത്തിയ നെൽസൺ ‘ജയിലറി’ലൂടെ ഉയർത്തെഴുന്നേറ്റെന്നും ‘ഗോൾഡി’ന്റെ ക്ഷീണം മാറ്റാൻ അൽഫോൻസ് ഇതുപോലൊരു മാസ് പടം ചെയ്യണമെന്നുമാണ് കമന്റുകൾ

Update: 2023-08-14 05:08 GMT

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായെത്തിയ 'ജയിലര്‍' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ കാമിയോ റോളിലെത്തിയ മോഹൻലാലിന്റെ പ്രകടനവും കയ്യടി നേടുകയാണ്. ഇപ്പോഴിതാ ജയിലറിലെ മോഹൻലാലിന്റെ ചിത്രം പങ്കുവെച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

‘‘ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്കു തോന്നുന്നത് ലാലേട്ടാ’’എന്നാ ക്യാപ്ഷനോടെയാണ് അൽഫോൻസ് പുത്രൻ മോഹൻലാലിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ വരുന്ന കമന്റുകളാണ് രസകരം. ‘ബീസ്റ്റി’ലൂടെ കരിയർ ഗ്രാഫ് കൂപ്പുകുത്തിയ നെൽസൺ ‘ജയിലറി’ലൂടെ ഉയിർത്തെഴുന്നേറ്റെന്നും ‘ഗോൾഡി’ന്റെ ക്ഷീണം മാറ്റാൻ അൽഫോൻസ് ഇതുപോലൊരു മാസ് പടം ചെയ്യണമെന്നുമാണ് പ്രതികരണം.  

Advertising
Advertising

അതേസമയം, അൽഫോൻസ് പുത്രന് ചില മുന്നറിയിപ്പുകളും ചിലർ നൽകുന്നുണ്ട്. 'പൂമ്പാറ്റയും പുല്ലും പുൽച്ചാടിയെയുമൊക്കെ എഡിറ്റ് ചെയ്ത് കയറ്റി, കല്ല്യാണ ആൽബം പോലൊന്ന് ഇറക്കാനാണ് പ്ലാനെങ്കിൽ ട്രോളും' എന്ന തരത്തിൽ വരെ കമന്റുകൾ വരുന്നു. അൽഫോൻസ് പുത്രന് ഒരു മാസ് പടം ചെയ്യാൻ സാധിക്കുമെന്ന വിശ്വാസം പങ്കുവെച്ചും ചിലർ രംഗത്തെത്തി. 

പ്രേമം’ സിനിമയുടെ വിജയത്തിന് ശേഷം സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി അല്‍ഫോന്‍സ് പുത്രന്‍ തുറന്നു പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ പോസ്റ്റ് ചർച്ചയാകുന്നത്. 

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News