ബിലാൽ എത്തിയില്ല; അമൽ നീരദിന്‍റെ പുതിയ സിനിമ തുടങ്ങി

അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്

Update: 2023-09-12 15:50 GMT

അമൽ നീരദ് സംവിധാനത്തിൽ ബിലാൽ എത്തുമെന്ന വാർത്തക്ക് ശേഷം ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ പിന്നീട് ബിലാലുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും വന്നിരുന്നില്ല. ഇപ്പോഴിതാ അമൽ നീരദിന്‍റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആക്ഷൻ സസ്പെൻസ് ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമേ ഷറഫുദ്ദീൻ, ജ്യോതിർമയി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കും.

Advertising
Advertising

മമ്മൂട്ടിയെ നായകനാക്കി 'ബിഗ് ബി'യുടെ രണ്ടാം ഭാഗം 'ബിലാൽ' അമൽ നീരദ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് സിനിമയുടെ ചിത്രീകരണം മാറ്റി വെക്കുകയായിരുന്നു. അതിന് ശേഷമാണ് അമൽ നീരദും മമ്മൂട്ടിയും ചേർന്ന് 'ഭീഷ്മ പർവ്വം' പുറത്തിറങ്ങുന്നത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിൽ ചിത്രത്തിന്‍റെ അപ്ഡേറ്റിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ ആരാധകരെ നിരാശരാക്കി ചിത്രവുമായി ബന്ധപ്പെട്ട യാതൊരു പ്രഖ്യാപനങ്ങളും നടന്നിരുന്നില്ല.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News