'അമ്മ'ക്ക് വനിതാ പ്രസിഡണ്ടുണ്ടാകുമോ?; ജഗദീഷ് പിന്മാറി, അന്തിമ സ്ഥാനാർഥി പട്ടിക ഇന്നറിയാം

പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിൽ മത്സരത്തിന് സാധ്യത

Update: 2025-07-31 04:03 GMT
Editor : Lissy P | By : Web Desk

കൊച്ചി: താര സംഘടന 'അമ്മ'യുടെ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. അന്തിമ സ്ഥാനാർഥി പട്ടിക ഇന്നറിയാം.ജഗദീഷ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക പിൻവലിച്ചു.  രവീന്ദ്രൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവരും  നാമനിർദ്ദേശപത്രിക പിൻവലിച്ചേക്കും. ഇവർ പത്രിക പിൻവലിക്കുകയാണെങ്കിൽ ശ്വേതാ മേനോനും ദേവനും തമ്മിലാകും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരം.

മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ദേവൻ വ്യക്തമാക്കിയിരുന്നു. കുക്കു പരമേശ്വരൻ,രവീന്ദ്രൻ, ബാബുരാജ് എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. ജയൻ ചേർത്തലയും നവ്യാ നായരും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും മത്സരിക്കും. അതേസമയം, ആരോപണ വിധേയർ മത്സരിക്കുന്നതിൽ സംഘടനയ്ക്കുള്ളിൽ തന്നെ അതൃപ്തി ഉയരുകയാണ്. ബാബുരാജിനെതിരെ ഒളിഞ്ഞും തെളിഞ്ഞും അംഗങ്ങളിൽ പലരും രംഗത്ത് എത്തിയിരുന്നു. ആഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News