തമിഴകത്തെ തിയറ്ററുകളില്‍ തീ പടര്‍ത്തി അണ്ണാത്തെ; 100 കോടി ക്ലബിലേക്ക്

റിലീസ് ചെയ്ത് രണ്ടുദിവസത്തിനുള്ളിലാണ് അണ്ണാത്തെ 100 കോടി ക്ലബിലേക്ക് കടക്കാന്‍ പോകുന്നത്

Update: 2021-11-06 05:59 GMT
Editor : Jaisy Thomas | By : Web Desk

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനി ചിത്രം അണ്ണാത്തെ തമിഴകത്തെ തിയറ്ററുകളില്‍ ഓളം തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ദീപാവലി റിലീസായി തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ കളക്ഷന്‍ 100 കോടിയിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ചെയ്ത് രണ്ടുദിവസത്തിനുള്ളിലാണ് അണ്ണാത്തെ 100 കോടി ക്ലബിലേക്ക് കടക്കാന്‍ പോകുന്നത്.

നവംബര്‍ 4നാണ് ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളിലായി ചിത്രം റിലീസ് ചെയ്തത്. പ്രകാശ് രാജ്, കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു തുടങ്ങി താരമൂല്യമുള്ള താരങ്ങളെ അണിനിരത്തിയാണ് സംവിധായകന്‍ സിരുത്തൈ ശിവ ചിത്രം ഒരുക്കിയിരിക്കുന്നത്. ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ചേരുവകളെല്ലാം ചേര്‍ത്തിട്ടുണ്ടെങ്കിലും സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Advertising
Advertising

ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നിന്നായി ചിത്രം 70 കോടി കളക്ഷന്‍ നേടിയെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാല ട്വിറ്ററില്‍ അറിയിച്ചു. ആദ്യ ദിനം തന്നെ തമിഴ്‌നാട്ടിലെ തിയറ്ററുകളിൽ നിന്നായി 34.92 കോടി രൂപയാണ് അണ്ണാത്തെ വാരിക്കൂട്ടിയത്. വാരാന്ത്യത്തോടെ കൂടുതല്‍ പേര്‍ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. രണ്ടാം ദിവസം ബുക്കിംഗില്‍ വര്‍ധനയുണ്ടായെന്നും ഞായറാഴ്ച ഇതുകൂടുമെന്നും തിയറ്ററുകാര്‍ പറയുന്നു.

ചേട്ടനും അനിയത്തിയും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥപറയുന്ന ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്ന കാളിയന്‍ എന്ന കഥാപാത്രത്തിന്‍റെ സഹോദരി തങ്ക മീനാക്ഷിയായിട്ടാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. നയന്‍താരയാണ് രജനിയുടെ നായികയായി എത്തുന്നത്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News