അദ്ദേഹം ഒരിക്കലും എന്നെ ചതിച്ചിട്ടില്ല, വിവാഹമോചനം ഇരുവരുടെയും പൂര്‍ണ സമ്മതത്തോടെ; ആശിഷ് വിദ്യാര്‍ഥിയുടെ വിവാഹവാര്‍ത്തയില്‍ പ്രതികരണവുമായി ആദ്യഭാര്യ

2022 ഒക്ടോബറിൽ തങ്ങള്‍ പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും അവര്‍ വെളിപ്പെടുത്തി

Update: 2023-05-26 12:48 GMT

ആശിഷ് വിദ്യാര്‍ഥിയും രജോഷി ബറുവയും

മുംബൈ: നടന്‍ ആശിഷ് വിദ്യാര്‍ഥിയുടെ വിവാഹവാര്‍ത്തയില്‍ പ്രതികരണവുമായി ആദ്യഭാര്യ രാജോഷി ബറുവ.ആശിഷ് ഒരിക്കലും തന്നെ വഞ്ചിട്ടില്ലെന്നും ഇരുവരുടെയും പൂര്‍ണസമ്മതത്തോടെയായിരുന്നു വിവാഹമോചനമെന്നും രാജോഷി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.


"ഞങ്ങളെ കുറിച്ച് ആളുകൾ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരുന്നുണ്ട്. ഇത് ന്യായീകരിക്കാവുന്നതല്ല. ആശിഷ് ഒരിക്കലും എന്നെ ചതിച്ചിട്ടില്ല. തെറ്റായ പ്രചരണമാണിത്'' രാജോഷി പറഞ്ഞു. 2022 ഒക്ടോബറിൽ തങ്ങള്‍ പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും അവര്‍ വെളിപ്പെടുത്തി. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ല ഇതു ചെയ്തതെന്നും രാജോഷി കൂട്ടിച്ചേര്‍ത്തു. ശകുന്തള ബറുവയുടെ മകളായും ആശിഷ് വിദ്യാർഥിയുടെ ഭാര്യയായും ഞാൻ വളരെക്കാലം ചെലവഴിച്ചു.ഇപ്പോൾ ഞാൻ എന്‍റെ വഴിയിൽ ഒറ്റയ്ക്ക് നടക്കാൻ ആഗ്രഹിക്കുന്ന സമയം വന്നിരിക്കുന്നു.എനിക്ക് എന്‍റെ സ്വന്തം ഐഡന്‍റിറ്റി വേണം. എന്നു വച്ച് അദ്ദേഹം എന്‍റെ വ്യക്തിത്വം തകര്‍ത്തു എന്ന് അര്‍ഥമില്ല. അദ്ദേഹം മറ്റൊരു ഭാവിയാണ് പ്രതീക്ഷിക്കുന്നതെന്ന് ഞാന്‍ മനസിലാക്കി..അതുപോലെ ഞാനും'' അവര്‍ കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കളായി തുടരാൻ ഞങ്ങൾ തീരുമാനിച്ചു.പ്രാർഥനകളോടും ആശംസകളോടും കൂടെ ഞാൻ എപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ടാകും. അവന്‍റെ മനസ്സിൽ എനിക്കായി നല്ല കാര്യങ്ങളല്ലാതെ മറ്റൊന്നും ഇല്ലെന്ന് എനിക്ക് ഉറപ്പുണ്ട്,"ബറുവ പറഞ്ഞു. ആദ്യഭാര്യയില്‍ അര്‍ഥ് എന്ന മകനും ആശിഷ് വിദ്യാര്‍ഥിക്കുണ്ട്.

Advertising
Advertising

കഴിഞ്ഞ ദിവസമായിരുന്നു 60കാരനായ ആശിഷിന്‍റെയും അസം സ്വദേശിയും ഫാഷന്‍ സംരംഭകയുമായ രൂപാലി ബറുവയുമായുള്ള വിവാഹം. "ഞങ്ങൾ കുറച്ചുകാലം മുമ്പ് കണ്ടുമുട്ടി, അത് മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു. പക്ഷേ ഞങ്ങളുടെ വിവാഹം ഒരു ചെറിയ കുടുംബകാര്യമായിരിക്കണമെന്ന് ഞങ്ങൾ രണ്ടുപേരും ആഗ്രഹിച്ചു." എന്നായിരുന്നു വിവാഹത്തിനു ശേഷം ആശിഷ് പറഞ്ഞത്. ദേശീയ പുരസ്കാര ജേതാവ് കൂടിയായ ആശിഷ് തമിഴ്,കന്നഡ,ഹിന്ദി,മലയാളം ,ഒഡിയ,ഇംഗ്ലീഷ്,ബംഗാളി,മറാത്തി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News