ഞാന്‍ പല മീറ്റിംഗുകളിലും ലാലേട്ടനെ കണ്ണെടുക്കാതെ നോക്കിയിരുന്നിട്ടുണ്ട്; ആസിഫ് അലി

ലാലേട്ടനോടൊപ്പം ഒരു മുഴുനീള കഥാപാത്രം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ആസിഫ് പറയുന്നു

Update: 2021-10-19 10:13 GMT
Editor : Nisri MK | By : Web Desk

പല മീറ്റിംഗുകളിലും മോഹന്‍ലാലിനെ കണ്ണെടുക്കാതെ നോക്കിയിരുന്നിട്ടുണ്ടെന്ന് നടന്‍ ആസിഫ് അലി. ലാലേട്ടനെ എത്ര കണ്ടാലും മതിയാകില്ല. ഒരു അഭിമുഖത്തിനിടെയാണ് ആസിഫ് അലി ലാലേട്ടനെ കുറിച്ച് മനസു തുറന്നത്.

അമ്മയുടെ മീറ്റിംഗില്‍ ഉള്‍പ്പെടെ പല പരിപാടികളിലും അദ്ദേഹത്തെ കാണാറുണ്ടെന്നും ഒരു നോട്ടം കൊണ്ട് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ കഴിയുന്ന വ്യക്തിയാണ് ലാലേട്ടന്‍ എന്നും  അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു. ലാലേട്ടനോടൊപ്പം ഒരു മുഴുനീള കഥാപാത്രം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ആസിഫ് പറയുന്നു.

മോഹൻലാലിനെ നോക്കിനില്‍ക്കുന്ന ആസിഫ് അലിയുടെ ഫോട്ടോ ഈയടുത്ത് വൈറലായിരുന്നു. നിങ്ങളോടൊപ്പം ഉള്ള ഏറ്റവും പ്രിയപ്പെട്ട ചിത്രം, നിങ്ങള്‍ കാരണം ഞാന്‍ ഇവിടെയെത്തി എന്ന ക്യാപ്ഷനിലാണ് ആസിഫ് ചിത്രം പങ്കുവെച്ചത്.

Advertising
Advertising

റെഡ് വൈൻ എന്ന സിനിമയില്‍ മോഹൻലാലും ആസിഫ് അലിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News