'യൂ ആർ ഇൻ സീരിയസ് ട്രബിൾ!' നൂറായിരം പ്രശ്നങ്ങൾക്ക് നടുവിൽ ആസിഫും അപർണയും; ആകാംക്ഷ നിറച്ച് 'മിറാഷ്' ടീസർ പുറത്ത്

ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം

Update: 2025-08-18 05:23 GMT
Editor : നബിൽ ഐ.വി | By : Web Desk

ഞാൻ കണ്ടത് നീ കാണണമെന്നില്ല, നീ കണ്ടത് ഞാനും. ഞാൻ കാണാത്തതും നീ കാണാത്തതും നമ്മൾ ഒരുമിച്ച് നോക്കിയാൽ ചിലപ്പോൾ കണ്ടെന്നും വരാം. ദുരൂഹമായ നൂറായിരം പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുന്ന കഥാപാത്രങ്ങളായി പ്രേക്ഷകരുടെ മനസ്സിൽ ആകാംക്ഷയുടെ ഒരു പസിൽ ഗെയിം തീർക്കാൻ എത്തുകയാണ് ആസിഫ് അലിയും അപർണയും.

മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രം 'മിറാഷ്' എന്ന സിനിമയുടെ ആകാംക്ഷ നിറയ്ക്കുന്ന ടീസർ പുറത്തിറങ്ങി. ഇമോഷണൽ രംഗങ്ങളിലൂടേയും ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലൂടേയും നീങ്ങുന്ന ചിത്രമെന്ന് അടിവരയിടുന്നതാണ് ടീസര്‍.

Advertising
Advertising

ദൃശ്യം സീരീസ് ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ടീസർ ഏവരുടേയും മനസ്സിൽ പതിഞ്ഞിരിക്കുകയാണ്. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങൾ.

ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖചിത്രം' ബോക്സ്ഓഫിസിൽ വൻ വിജയമായി മാറിയിരുന്നു. ഏറെ ചർച്ചയായി മാറിയിരുന്ന 'കൂമൻ' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റ‍ര്‍: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: ലിന്‍റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഗാനരചന: വിനായക് ശശികുമാർ.

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News