നടുറോഡിൽ 'അഴിഞ്ഞാട്ടം'; സൽമാൻ ഖാന്റെ അപരൻ അറസ്റ്റിൽ

അസം അൻസാരി കാരണം വലിയ ഗതാഗത കുരുക്കാണ് ഉണ്ടായതെന്ന് പൊലീസ്

Update: 2022-05-09 12:37 GMT
Editor : afsal137 | By : Web Desk
Advertising

ലഖ്‌നൗ: ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ പ്രശസ്തനായ അസം അൻസാരിയെ പൊലീസ് അറസ്റ്റു ചെയ്തു. പൊതുസ്ഥലത്തെ ക്രമസമാധാനം തകർത്തിന്റെ പേരിലാണ് ഇയാളെ ലഖ്‌നൗ പോലീസ് അറസ്റ്റ് ചെയ്തത്. ക്ലോക്ക് ടവറിൽ റീൽ വീഡിയോ ചെയ്യുന്നതിന് വേണ്ടി ഗതാഗതം തടസ്സപ്പെടുത്തുകയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തതിനാണ് അസം അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അസം അൻസാരി കാരണം വലിയ ഗതാഗത കുരുക്കാണ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. പലപ്പോഴും ഇയാൾ സൽമാൻ ഖാനെ പോലെ പോസ് ചെയ്തുകൊണ്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയ താരത്തെ കാണാൻ വലിയ ജനക്കൂട്ടം സംഭവ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഇതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.

പിന്നീട് യാത്രക്കാർ നിരവധി തവണ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവ സ്ഥലത്തെത്തി ഇയാളെ ഉടൻ അറസ്റ്റ് ചെയ്തത്. യൂട്യൂബിൽ ഇദ്ദേഹത്തിന് 1.67 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. മെഗാസ്റ്റാറിന്റെ നടത്തവും അദ്ദേഹത്തിന്റെ പോസുകളും അനുകരിച്ച് നിരവധി വീഡിയോകളാണ് അസം അൻസാരി ചെയ്തിട്ടുള്ളത്.


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News