എനിക്ക് കുഴപ്പമൊന്നില്ലാട്ടോ, പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി; നടന്‍ ബിനു അടിമാലി ആശുപത്രി വിട്ടു

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബിനു

Update: 2023-06-10 05:58 GMT

ബിനു അടിമാലി

കൊച്ചി: നടന്‍ കൊല്ലം സുധിയുടെ അപ്രതീക്ഷിത വേര്‍പാട് തീര്‍ത്ത ഞെട്ടലില്‍ നിന്നും ഇതുവരെ മുക്തരായിട്ടില്ല കുടുംബവും സുഹൃത്തുക്കളും. കൊല്ലം സുധിക്കൊപ്പം അപകടത്തില്‍ പെട്ട കാറില്‍ യാത്ര ചെയ്തിരുന്ന ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോഴിതാ ചികിത്സക്ക് ശേഷം ബിനു ആശുപത്രി വിട്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.


എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബിനു. മുഖത്ത് സാരമായി പരിക്കേറ്റ ബിനുവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇപ്പോള്‍ ചികിത്സയെല്ലാം കഴിഞ്ഞ് നടന്‍ വീട്ടിലേക്ക് മടങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ കാണുന്നത്.''എനിക്ക് കുഴപ്പമൊന്നുമില്ലാട്ടോ,നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. കാലിനൊന്നും ഒരു പ്രശ്നവുമില്ല, ഇപ്പോള്‍ നടന്നല്ലേ ഞാന്‍ കാറിലേക്ക് കയറിയത്'' ബിനു പറയുന്നു.

Advertising
Advertising

മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോന്‍റെ ഓപ്പറേഷനും ഈയിടെ കഴിഞ്ഞിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മഹേഷ്. എല്ലിന് പൊട്ടലേറ്റ നടന്‍ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.



തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ ആയിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News