കോവിഡ് കാലത്തിന് മുന്‍പ് 'സിലിമയില്‍ അഭിനയിച്ചിരുന്ന ഫീകര പ്രവര്‍ത്തകര്‍'; വീഡിയോ കോളുമായി ക്ലാസ്മേറ്റ്സ് ടീം

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേൻ എന്നിവരാണ് വീഡിയോ കോൾ ചിത്രം പങ്കുവെച്ചിരിക്കുന്നത്

Update: 2021-05-15 10:52 GMT
Editor : Jaisy Thomas | By : Web Desk

സുകുവും പയസും സതീശന്‍ കഞ്ഞിക്കുഴിയും മുരളിയുമെല്ലാം ആഘോഷമാക്കിയ ക്ലാസ്മേറ്റ്സ് ടീം. കോളേജ് സിനിമ എന്നു പറയുമ്പോള്‍ തന്നെ മലയാളി എപ്പോഴും ഓര്‍ക്കുന്ന ചിത്രമാണ് ലാല്‍ ജോസിന്‍റെ ക്ലാസ്മേറ്റ്സ്. സിനിമയിലെ പോലെ അവര്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ് ...ലോക്ഡൌണ്‍ കാലത്ത് വീഡിയോ കോളിലൂടെയായിരുന്നു സുഹൃത്തുക്കളുടെ ഒത്തുചേരല്‍.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേൻ എന്നിവരാണ് വീഡിയോ കോൾ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിക്കുന്നതിങ്ങനെ; 'കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ, ഞങ്ങൾ സമാനമായ ഒരു സ്ക്രീൻഷോട്ട് ഇട്ടിരുന്നു. ഈ സമയത്തെ വ്യത്യാസം, മരുഭൂമിയുടെ മധ്യത്തിൽ നിന്ന് വ്യത്യസ്തമായി കുടുംബത്തോടൊപ്പം വീട്ടിലിരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. കൂടാതെ ഒരു വർഷം മുമ്പുള്ള സമയത്തേക്കാൾ കഠിനമായ പോരാട്ടമാണ് ഇന്ത്യ നടത്തുന്നത്. ഈ കോളുകൾ ഞങ്ങൾ‌ ആസ്വദിക്കുന്നുണ്ടെങ്കിലും അടുത്ത തവണ അത് നേരിട്ട് കാണാൻ സാധിക്കാത്തതുകൊണ്ടുള്ള തിരഞ്ഞെടുപ്പാകില്ലെന്ന് ഞങ്ങൾ‌ പ്രതീക്ഷിക്കുന്നു.. വീട്ടിൽ തന്നെ തുടരുക. സുരക്ഷിതമായി ഇരിക്കുക'.-

Advertising
Advertising

കഴിഞ്ഞ വർഷം പൃഥ്വിരാജ് ജോർദാൻ മരുഭൂമിയിലിരുന്നാണ് വീഡിയോ കോൾ ചെയ്തത്. ആടുജീവിതം ഷൂട്ടിങ്ങിനായി എത്തി അവിടെ ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങുകയായിരുന്നു. കോവിഡ് കാലത്തിന് മുന്‍പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന പറയപ്പെടുന്ന നാല് ഫീകര പ്രവര്‍ത്തകര്‍ എന്നാണ് ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ജയസൂര്യ കുറിച്ചത്.

Full View

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News