വിവേകിന് ഒരു കുഴപ്പവുമില്ലായിരുന്നു, എന്തിനാണ് അദ്ദേഹത്തിന് വാക്സിന്‍ നല്‍കിയത്? നടന്‍ മന്‍സൂര്‍ അലി ഖാന്‍

കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നു ഇവിടെ കൊവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ

Update: 2021-04-19 04:26 GMT
Editor : Jaisy Thomas

തമിഴ് നടന്‍ വിവേകിന്‍റെ അകാലത്തിലുള്ള വിയോഗം സിനിമാലോകത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു വിവേകിന്‍റെ മരണം. എന്നാല്‍ കോവിഡ് വാക്സിന്‍ നല്‍കിയതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തള്ളി മെഡിക്കല്‍ സംഘവും രംഗത്തെത്തിയിരുന്നു. ആര്‍ട്ടറിയില്‍ പൂര്‍ണമായും രക്തം കട്ട പിടിച്ച നിലയിലായിരുന്നുവെന്നും അത് കോവിഡ് വാക്‌സിനേഷന്‍ മൂലമല്ലെന്നും എസ്.ഐ.എം.എസ് ആശുപത്രി വൈസ് പ്രസിഡന്‍റ് ഡോ. രാജു വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ വാക്സിന്‍ നല്‍കിയതുകൊണ്ടാണ് വിവേകിന് പെട്ടെന്ന് മരണം സംഭവിച്ചതെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് നടന്‍ മന്‍സൂര്‍ അലിഖാന്‍.

Advertising
Advertising

മന്‍സൂര്‍ പറയുന്നത് ഇങ്ങനെ

ഇവിടെ ചോദിക്കാനും പറയാനും ആളില്ല. നടൻ വിവേകിന് ഒരു കുഴപ്പവുമില്ലായിരുന്നെന്നും, അദ്ദേഹത്തിന്‍റെ ആരോഗ്യം കുഴപ്പത്തിലാക്കിയത് കൊവിഡ് വാക്‌സിൻ ആണെന്നുമുള്ള ആരോപണം. കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നു ഇവിടെ കൊവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കൊവിഡ് ഇന്ത്യയിൽ കാണില്ല. ഞാൻ മാസ്‌ക് ധരിക്കാറില്ല. തെരുവിൽ ഭിക്ഷക്കാർക്കൊപ്പവും തെരുവ് നായകൾക്കൊപ്പവും.

ഞാൻ കിടന്ന് ഉറങ്ങിയിട്ടുണ്ട്. ജോലിക്ക് പോകാൻ പറ്റുന്നുണ്ടോ ഇവിടെ. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. ഈ കൊവിഡ് വാക്‌സിൻ കുഴപ്പമില്ലെന്ന് പറഞ്ഞ് കുത്തിവയ്‌ക്കുന്നു. 100 കോടി ഇൻഷുറൻസ് തരൂ, കൊവിഡ് വാക്‌സിൻ എടുക്കുന്നവർക്ക്. രോഷത്തോടെ അദ്ദേഹം പറയുന്നു.


Full View


Tags:    

Editor - Jaisy Thomas

contributor

Similar News