'സൽമാൻ ഖാനെ തിരിഞ്ഞുനോക്കാതെ ക്രിസ്റ്റ്യാനോ, അവഗണന'; യാഥാർത്ഥ്യമെന്ത്?

സൗദി തലസ്ഥാനമായ റിയാദിൽ നടന്ന എം.എം.എ ബോക്‌സിങ് ടൂർണമെന്റിനിടെയായിരുന്നു സംഭവം

Update: 2023-10-31 03:34 GMT
Editor : Shaheer | By : Web Desk

റിയാദ്: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ തിരിഞ്ഞുനോക്കാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഹോട്ട്. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നടന്ന എം.എം.എ ബോക്‌സിങ് ടൂർണമെന്റിനിടെയുള്ള ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. ടൈസൻ ഫ്യൂരിയും ഫ്രാൻസിസ് എൻഗാന്നോയും തമ്മിലുള്ള മത്സരം കാണാനെത്തിയതായിരുന്നു സൂപ്പർതാരങ്ങൾ.

വേദിക്കരികെ നിൽക്കുന്ന സൽമാൻ ഖാനെ പരിഗണിക്കുകയോ തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ ക്രിസ്റ്റിയാനോ കടന്നുപോകുന്നത് വൈറൽ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് സൽമാൻ ഖാനെതിരെ പരിഹാസവും ക്രിസ്റ്റ്യാനോയ്‌ക്കെതിരെ വിമർശനവും ഒരുപോലെ നടക്കുന്നത്. സൽമാൻ ഖാനെ ക്രിസ്റ്റിയാനോയ്ക്ക് അറിയില്ലെന്ന് ഒരു വിഭാഗം പരിഹസിക്കുമ്പോൾ മറ്റൊരു വിഭാഗം അദ്ദേഹത്തെ തിരിച്ചറിയാനായില്ലെന്നാണു വാദിക്കുന്നത്. എന്നാൽ, പോർച്ചുഗീസ് ഇതിഹാസത്തിന് അഹങ്കാരമാണെന്ന തരത്തിലും കുറ്റപ്പെടുത്തൽ നടക്കുന്നുണ്ട്.

Advertising
Advertising

എന്നാൽ, സംഭവത്തിനു പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി ചടങ്ങിൽനിന്നുള്ള മറ്റു ദൃശ്യങ്ങളും ഇതിനു പിന്നാലെ വന്നു. ക്രിസ്റ്റ്യാനോയ്ക്കും പങ്കാളി ജോർജിന റോഡ്രിഗസിനുമൊപ്പം ഇരിക്കുന്ന സൽമാൻ ഖാന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ചടങ്ങിനിടെ സൽമാൻ ഖാനും ക്രിസ്റ്റ്യാനോയും സംസാരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സൽമാൻ ഖാന്റെ സംസാരം കേട്ട് ചിരിക്കുന്ന ക്രിസ്റ്റ്യാനോയുടെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടും.

സൗദി റോയൽ കോർട്ടിൽ ഉപദേഷ്ടാവായ തുർക്കി ആൽശൈഖ് ആണ് എം.എം.എ പരിപാടിയുടെ സംഘാടകൻ. സൗദി വിനോദ വിഭാഗമായ ജനറൽ അതോറിറ്റി ആൻഡ് എന്റർടൈൻമെന്റിന്റെ ചെയർമാനുമാണ് അദ്ദേഹം. ചടങ്ങിനു സാക്ഷിയാകാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സെലിബ്രിറ്റികളെ ക്ഷണിച്ചിരുന്നു.

 

സൽമാൻ ഖാനും ക്രിസ്റ്റ്യാനോയ്ക്കും പുറമെ ലോകപ്രശസ്ത റാപ്പർ എമിനെം, മുൻ ബോക്‌സർ മൈക് ടൈസൺ ഉൾപ്പെടെയുള്ള പ്രമുഖരും ടൂർണമെന്റിനു സാക്ഷിയാകാനെത്തിയിരുന്നു.

Summary: Did Cristiano Ronaldo ignore Salman Khan?-Fact-check

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News