മീരാ ജാസ്മിന്‍ നിന്‍റെ ഏട്ടത്തിയമ്മയായി വരുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ഏട്ടന്‍ ചോദിച്ചിട്ടുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍

നവ്യ നായരെ തനിക്കിഷ്ടമായിരുന്നു എന്നും വെള്ളിത്തിരയിൽ പൃഥ്വിരാജിനൊപ്പമുള്ള ചില പോസ്റ്ററുകൾ കണ്ടതോടെ ഇഷ്ടം പോയി എന്നുമാണ് ധ്യാൻ പറയുന്നത്

Update: 2021-10-28 05:03 GMT
Editor : Nisri MK | By : Web Desk

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് വിനീത് ശ്രീനിവാസനും അനിയന്‍ ധ്യാന്‍ ശ്രീനിവാസനും. ശ്രീനിവാസന്‍റെ മക്കൾ എന്ന മേൽവിലാസത്തിൽ നിൽക്കാതെ, തങ്ങളുടേതായ തട്ടകങ്ങൾ കണ്ടെത്തുകയാണ് രണ്ടുപേരും. ഇരുവരുടേയും പഴയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.

അഭിമുഖത്തില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട നായികമാരെ കുറിച്ച് മനസു തുറക്കുകയാണ് താരങ്ങള്‍. നായികമാരെ കുറിച്ച് തുറന്നു പറയുന്ന ധ്യാനിന്‍റെ സംസാരം ചിരി പടര്‍ത്തുകയാണ്. ഇഷ്ടമുള്ള നടിമാര്‍ ശോഭനയും നവ്യ നായരും ആയിരുന്നു. ഇപ്പോള്‍ അങ്ങനൊന്നുമില്ല. വെള്ളിത്തിരയിൽ പൃഥ്വിരാജിനൊപ്പമുള്ള ചില പോസ്റ്ററുകൾ കണ്ടതോടെ നവ്യയോടുള്ള ഇഷ്ടം പോയി. വെള്ളിത്തിര കണ്ടപ്പോള്‍ പൃഥ്വിരാജ് വളരെ ലക്കിയാണെന്ന് തോന്നിയിട്ടുണ്ട് എന്നുമാണ് കുഞ്ഞ് ധ്യാൻ പറയുന്നത്. "നിനക്ക് നവ്യയെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നോ?" എന്ന ശ്രീനിവാസന്‍റെ ചോദ്യത്തിന് ഉണ്ടായിരുന്നു, ഇപ്പോ ഇല്ല എന്നാണ് ധ്യാൻ മറുപടി നൽകുന്നത്.

Advertising
Advertising

ചേട്ടനു നടി മീരാ ജാസ്മിനെ വലിയ ഇഷ്ടമായിരുന്നുവെന്നും ഏട്ടത്തിയമ്മയായി മീരാ ജാസ്മിൻ വരുന്നതിൽ നിനക്കെന്തേലും പ്രശ്നമുണ്ടോ എന്നു ചേട്ടൻ തന്നോട് ചോദിച്ചിരുന്നു എന്നും ധ്യാൻ പറയുന്നു. അനിയന്‍റെ സംസാരം കേട്ട വിനീത്, ഞാനത് തമാശയായി പറഞ്ഞതായിരുന്നു എന്ന് ഇടയ്ക്ക് കയറി തിരുത്തുന്നതും വീഡിയോയിൽ കാണാം.

തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും അച്ഛനോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചുമെല്ലാം ഇരുവരും അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. ഇതെല്ലാം നിറഞ്ഞ ചിരിയോടെ ആസ്വദിക്കുന്ന ശ്രീനിവാസനേയും ഭാര്യയേയും അഭിമുഖത്തില്‍ കാണാം.


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News