'സെൽഫി എടുക്കുന്നതിനിടെ ഒരു സ്ത്രീ പുറകിൽ പിടിച്ച് ഞെരിച്ചു...അന്ന് അനുഭവിച്ച വേദന..'; ആരാധകരെക്കുറിച്ച് ദുൽഖർ സൽമാൻ

ആരാധകർ അപ്രതീക്ഷിതമായി ചുംബിക്കുകയും സ്പർശിക്കുകയും ചെയ്യുമ്പോഴുള്ള മാനസികാവസ്ഥയാണ് താരം തുറന്നുപുറയുന്നത്.

Update: 2023-08-19 13:16 GMT

മലയാളത്തിൽ നിന്നുള്ള പാൻ ഇന്ത്യൻ താരമാണ് ദുൽഖർ സൽമാൻ. മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും നിരവധി ആരാധകരുമുണ്ട് ദുൽഖറിന്. ഇപ്പോഴിതാ ആരാധകരിൽ നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ആരാധകർ അപ്രതീക്ഷിതമായി ചുംബിക്കുകയും സ്പർശിക്കുകയും ചെയ്യുമ്പോഴുള്ള മാനസികാവസ്ഥയാണ് താരം യൂട്യൂബർ രൺവീർ അലാബാദിയയുമായി നടത്തിയ ഒരു അഭിമുഖത്തിൽ തുറന്നുപുറയുന്നത്. 

സെൽഫി എടുക്കാനെത്തിയ പ്രായമായ ഒരു സ്ത്രീ തന്റെ പുറകിൽ പിടിച്ച് ഞെരിച്ചെന്നും എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും ദുൽഖർ പറയുന്നു. "അത് എന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചു. കടുത്ത വേദന അനുഭവിച്ചു. ഞാന്‍ സ്‌റ്റേജില്‍ ഒരുപാട് പേര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. ആന്റി, ദയവായി ഇവിടെ വന്നു നില്‍ക്കൂ എന്ന് ഞാന്‍ അവരോട് പറഞ്ഞു" ദുൽഖർ വ്യക്തമാക്കി. 

Advertising
Advertising

ഫോട്ടോ എടുക്കാനായി അടുത്ത് വന്ന് അപ്രതീക്ഷിതമായി കവിളില്‍ ചുംബിക്കുന്നവരുമുണ്ട്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയുള്ള ഇത്തരം നീക്കങ്ങൾ ഞെട്ടിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നിരവധി പേര്‍ക്ക് ഫോട്ടോ എടുക്കുമ്പോൾ അവരുടെ കൈകള്‍ എവിടെയാണ് വെക്കേണ്ടതെന്ന് അറിയില്ല. ഇത്തരം സാഹചര്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുമെന്നും താരം വെളിപ്പെടുത്തി.  

ദുൽഖറിന്റെ ആദ്യ വെബ് സീരീസായ ഗൺസ് & ഗുലാബ്സ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടരുകയാണ്. മികച്ച അഭിപ്രായങ്ങളാണ് സീരീസിന് ലഭിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന ദുൽഖർ ചിത്രം കിങ് ഓഫ് കൊത്ത ആഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തും.  




Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News