'വാപ്പച്ചി, ഒരുദിവസം അങ്ങയുടെ പാതിയെങ്കിലും ആകാനാകുമെന്നാണ് പ്രതീക്ഷ'; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടിയോടൊപ്പമുള്ള രണ്ട് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകൾ പങ്കുവെച്ചായിരുന്നു ദുൽഖറിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

Update: 2023-09-07 09:03 GMT
Editor : Lissy P | By : Web Desk

72-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്‍റെ പ്രിയ നടൻ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് മകനും നടനുമായ ദുൽഖർ സൽമാൻ. ജീവിതത്തിൽ എല്ലായ്‌പ്പോഴും അങ്ങയെപ്പോലെ ആകാനായിരുന്നു ആഗ്രഹമെന്നാണ് ദുൽഖർ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചത്. മമ്മൂട്ടിയോടൊപ്പമുള്ള രണ്ട് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകൾ പങ്കുവെച്ചായിരുന്നു ദുൽഖറിന്റെ ഹൃദയസ്പർശിയായ കുറിപ്പും പിറന്നാൾ ആശംസയും നേർന്നത്. ഒരിക്കൽ ഞാൻ താങ്കളുടെ പാതിയാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ദുൽഖർ സോഷ്യൽമീഡിയയിൽ കുറിച്ചു...

'ഒരു കുട്ടിയായിരുന്നപ്പോൾ അങ്ങയെപ്പോലെയൊരു മനുഷ്യനാകാനാണ് ഞാൻ ആഗ്രഹിച്ചത്. കാമറയുടെ മുന്നിൽ നിന്നപ്പോൾ അങ്ങയെപ്പോലൊരു നടനാകാനായിരുന്നു എന്റെ ആഗ്രഹം. ഒരു പിതാവായപ്പോൾ ഞാൻ താങ്കളെപ്പോലെ ആകാനായിരുന്നു ആഗ്രഹിച്ചത്.  വാപ്പച്ചി, ഒരിക്കൽ ഞാൻ അങ്ങയുടെ പാതിയെങ്കിലും ആകുമെന്നാണ് പ്രതീക്ഷിക്കുന്നത് .. ഏറ്റവും സന്തോഷകരമായ പിറന്നാൾ ആശംസിക്കുന്നു.. ഇനിയും താങ്കൾക്ക് കഴിയുന്ന പോലെ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരാനാകട്ടെ...' ദുൽഖർ സൽമാൻ കുറിച്ചു. 

Advertising
Advertising
Full View

സിനിമാ-സാംസ്കാരിക സാമൂഹ്യ രംഗത്തെ നിരവധി പേരാണ് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പ്രിയപ്പെട്ട ഇച്ചാക്കക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് നടന്‍ മോഹന്‍ലാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്. അതേസമയം, വീട്ടിൽ കുടുംബത്തോടൊപ്പം ലളിതമായിട്ടായിരുന്നു മമ്മൂട്ടിയുടെ ജന്മദിനാഘോഷം. പുലര്‍ച്ചെ മമ്മൂട്ടിയെ കാണാന്‍ ആരാധകരടക്കം മമ്മൂട്ടിയുടെ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ ആരാധകരെ അഭിവാദ്യം ചെയ്യാന്‍ മമ്മൂട്ടിയും എത്തിയിരുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News