'വാപ്പച്ചിയോടൊപ്പം ഏത് ഭാഷയിലും സിനിമ ചെയ്യാൻ തയ്യാർ, അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്‌'- ദുൽഖർ

ഹാനു രാഘവപുഡി സംവിധാനം ചെയ്ത 'സീതാരാമം' ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം

Update: 2022-07-27 12:55 GMT
Editor : abs | By : Web Desk

ദുൽഖറിനെ അടുത്ത് കിട്ടുമ്പോഴെല്ലാം ആരാധകർക്കും മാധ്യമപ്രവർത്തകർക്കുമെല്ലാം ചോദിക്കാനുള്ളത് ഒരേ ചോദ്യമാണ്. എപ്പോഴാണ് വാപ്പയോടപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുക എന്നതാണത്.  ഈ ചോദ്യത്തിന് 'അത് സംഭവിക്കണം എന്നാണ് തന്റെ ആഗ്രഹവും' എന്ന മറുപടിയാണ് താരം എല്ലായ്‌പ്പോഴും നൽകുക. പുതിയ സിനിമയായ സീതാരാമത്തിന്റെ തമിഴ് ട്രെയിലർ റിലീസിനായി ചെന്നൈയിൽ എത്തിയപ്പോഴും ചോദ്യം ആവർത്തിച്ചു. വാപ്പച്ചിയോട് സംസാരിച്ചിട്ടുണ്ട്, തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നായിരുന്നു ദുൽറഖിന്റെ മറുപടി

'ഞങ്ങൾ ഒന്നിച്ചൊരു സിനിമ ചെയ്യണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് വാപ്പച്ചിയാണ്. അദ്ദേഹത്തിനൊപ്പം ഏത് ഭാഷയിലും സിനിമ ചെയ്യാൻ ഞാൻ തയ്യാറാണ്. അദ്ദേഹത്തിനോട് ഞാൻ സംസാരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്' ദുൽഖർ പറഞ്ഞു.

Advertising
Advertising

ഹാനു രാഘവപുഡി സംവിധാനം ചെയ്ത 'സീതാരാമം' ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഓഗസ്റ്റ് അഞ്ചിന് തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം എത്തും ചിത്രം റിലീസ് ചെയ്യുന്നത്. 1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് റാം ആയും സീതയായും എത്തുന്നത്.വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമാണം. അഫ്രീൻ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.എസ് വിനോദ് ആണ് ഛായാ ഗ്രഹണം. വിശാൽ ചന്ദ്രശേഖർ സം ഗീതം നൽകുന്നു.

Full View

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു. നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News