ഉലക നായകനോടൊപ്പം ദുൽഖർ; മണിരത്നം ചിത്രത്തിൽ നായിക തൃഷ

ഓക്കെ കൺമണിക്ക് ശേഷം മണിരത്നവും ദുൽഖറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

Update: 2023-11-06 15:02 GMT

ഉലക നായകൻ കമൽഹാസൻ നായകനാകുന്ന മണിരത്നം ചിത്രത്തിൽ മലയാളി താരം ദുൽഖർ സൽമാനും. ഓക്കെ കൺമണിക്ക് ശേഷം മണിരത്നവും ദുൽഖറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


35 വർഷത്തിന് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം മണിരത്നവും കമൽ ഹാസനും ഒന്നിക്കുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.


തഗ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന. മൂന്ന് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഒരു വീഡിയോയ്ക്കൊപ്പമാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ദുല്‍ഖക്കറിനൊപ്പം ജയം രവിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Advertising
Advertising

നടി നയന്‍താര കമല്‍- മണിരത്നം ചിത്രത്തില്‍ നായികയായി എത്തും എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ നയന്‍താരയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി എന്നാണ് പുതിയ റിപ്പോർട്ട്. കമല്‍ഹാസന്‍റെ ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര ചോദിച്ച പ്രതിഫലമാണ് താരത്തെ വേണ്ടെന്ന തീരുമാനത്തിലേക്ക് മണിരത്നത്തെ എത്തിച്ചതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മണിരത്നം ചിത്രത്തിനായി നയൻതാര 12 കോടി പ്രതിഫലം ചോദിച്ചെന്നാണ് റിപ്പോർട്ട്. ജവാനിൽ അഭിനയിക്കാൻ നയന്‍താര പത്ത് കോടി വാങ്ങിയെന്നാണ് പുറത്തുവന്ന വിവരം.



നയന്‍സിന് പകരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക എന്നാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളായ മദ്രാസ് ടാക്കീസ് പുറത്തിറക്കിയ പോസ്റ്ററിലൂടെ വ്യക്തമാകുന്നത്. കമല്‍ഹാസന്‍റെ രാജ്കമല്‍ ഫിലിംസ്, മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസ്, റെഡ് ജൈന്‍റ് മൂവിസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News